കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളോട് സ്വീകരിക്കുന്ന നിലപാടുകളെ വിലയിരുത്തി മാത്രമേ കര്‍ഷകര്‍ വോട്ട് ചെയ്യുകയുള്ളൂ : മാര്‍ റമീജിയോസ്‌ഇഞ്ചനാനിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി:നിയമസഭാതെരഞ്ഞെടുപ്പില്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളോട് രാഷ്ട്രീയപാര്‍ട്ടികളും മുന്നണികളും സ്വീകരിക്കുന്ന നിലപാടുകളെ വിലയിരുത്തി മാത്രമേ കര്‍ഷകര്‍ വോട്ട് ചെയ്യുകയുള്ളൂവെന്ന് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) രക്ഷാധികാരി മാര്‍ റമീജിയോസ്‌ഇഞ്ചനാനിയില്‍. എറണാകുളം പി ഒ സിയില്‍ നടന്ന ദേശീയസമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധികളും, രാഷ്ട്രീയനേതൃത്വങ്ങളും മുന്നണികളും ഇവയോട് തുടരുന്ന പ്രതികരണരീതികളും യോഗം ചര്‍ച്ച ചെയ്തു.

കര്‍ഷകര്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കും എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും പ്രകടനപത്രികയില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും മാത്രമെ ഇന്‍ഫാം സഹായിക്കുകയുള്ളുവെന്ന് യോഗം പ്രത്യേക പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. വന്യമൃഗസംരക്ഷണത്തിന്റെ പേരില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തി സംരക്ഷിതമേഖലകള്‍ രൂപീകരിക്കാനുള്ള നീക്കം കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇഎഫ്‌എല്‍ നിയമവും കസ്തൂരിരംഗന്‍ നിര്‍ദ്ദേശങ്ങളും കര്‍ഷക സമൂഹത്തെ ദുരിതത്തിലാക്കുകയാണ്. ഈ കാര്യങ്ങളില്‍ അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടകയും ഗോവയും എടുത്ത നയം ഉള്‍ക്കൊണ്ട് കൃഷിയിടങ്ങളെയും ജനവാസകേന്ദ്രങ്ങങ്ങളെയും പൂര്‍ണ്ണമായും ഇഎഫ്‌എല്‍, ഈഎസ്‌എ പരിധികളില്‍ നിന്ന് ഒഴിവാക്കുകയും ബഫര്‍ സോണ്‍ സംബന്ധിച്ച്‌ നിയസഭയുടെ പിന്‍ബലത്തോടെ തീരുമാനം എടുത്ത് കേന്ദ്രപരിസ്ഥിതി വകുപ്പിന് നല്കുകയും വേണം.

വന്യമൃഗഅക്രമണങ്ങളില്‍ നിന്ന് ജനങ്ങളെയും കൃഷിയെയും സംരക്ഷിക്കാന്‍ നടപടികള്‍ വേണം. കൃഷിയിടങ്ങളില്‍ നാശം വരുത്തുന്ന കാട്ടുപന്നി ഉള്‍പ്പെടെയുള്ള മൃഗങ്ങളെ ക്ഷുദ്രജീവിയുടെ പട്ടികയില്‍പ്പെടുത്തി ഇവയെ നശിപ്പിക്കാന്‍ അനുമതി നല്‍കുകയും കൃഷിനാശത്തിന് കാലോചിതമായ നഷ്ടപരിഹാരം നല്കുകയും ചെയ്യണം. 60 വയസ് കഴിഞ്ഞ മുഴുവന്‍ കര്‍ഷകര്‍ക്കും പ്രതിമാസം പതിനായിരം രൂപ പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാവണം. ‘കര്‍ഷക പെന്‍ഷന്‍ വെല്‍ഫെയര്‍ ഫണ്ട് രൂപീകരണത്തിനായി സ്റ്റാമ്പുകള്‍, പ്രത്യേക ഫീസുകള്‍ എന്നിവ വഴി പണം കണ്ടെത്തണം. അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഉടന്‍ ഉപാധിരഹിത പട്ടയം നല്കുകയും പട്ടയഭൂമിയിലെ നിര്‍മ്മാണപ്രവൃത്തികള്‍ക്കുള്ള തടസ്സം നീക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്യണം. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവിന് പരിഹാരം കാണണം.

റബര്‍,ഏലം, കുരുമുളക്, കാപ്പി എന്നിവയുടെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിച്ച്‌ റബറിന് കി.ഗ്രാമിന് 250 രൂപയും ഏലം – 3000 രൂപയും, കുരുമുളകിന് – 750 രൂപയും, കാപ്പിയ്ക്ക് – 200 രൂപയും വീതം വിലനിശ്ചയിച്ച്‌ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കണം. കാര്‍ഷികയന്ത്രവല്‍ക്കരണം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ കാര്‍ഷിക അനുബന്ധഉപകരണങ്ങളുടെയും വില്പനവിലയില്‍ ജിഎസ്ടി പൂര്‍ണ്ണമായും ഒഴിവാക്കണം. കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ ഉന്നയിക്കുന്ന ഹാന്‍ഡിലിങ്ങ് ചാര്‍ജ് പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗം മുന്നോട്ടുവച്ചു. ഡല്‍ഹിയില്‍ സമരംചെയ്യുന്ന കര്‍ഷകരോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കുകയും പ്രശ്‌നപരിഹാരത്തിന് അടിയന്തിരനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇന്‍ഫാം ദേശീയസമിതി ചെയര്‍മാന്‍ മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മോണ്‍ ആന്റണി കൊഴുവനാല്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി പാലക്കപ്പിള്ളി, ഇന്‍ഫാം പ്രസിഡന്റ് പി സി സിറിയക്ക്, ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരകുന്നേല്‍, ഫാ. ജോസ് തറപ്പേല്‍, ജോയിജോണ്‍ തെങ്ങുംകുടി, ഫാ. ജോസഫ് മോനിപ്പള്ളി, ജോസഫ് കാര്യാങ്കല്‍, ഫാ. ജോസഫ് കാവനാടി, ബേബി പെരുമാലില്‍, മാത്യു മാമ്ബറമ്ബില്‍, ജോസ് ഇടപ്പാട്ട്, സ്‌കറിയ നെല്ലംകുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...