തട്ടയിലെ കൃഷിയിടങ്ങള്‍ ചുവന്നു ; വിളവെടുപ്പിന് പാകമായി ചീരഗ്രാമം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെഞ്ചോര നിറത്തില്‍ പന്തളം തെക്കേക്കരയിലാകെ ചീരത്തോട്ടങ്ങള്‍ തിളങ്ങി നില്‍ക്കുന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണ്. പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം വെച്ച് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമിട്ട ചീരഗ്രാമം പദ്ധതിയില്‍ കൃഷിയിടങ്ങള്‍ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. വ്ളാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ വിത്തുകള്‍ എത്തിച്ച് തട്ടയുടെ സ്വന്തം ബ്രാന്‍ഡായി ഏകീകരണ സ്വഭാവമുള്ള ചീര ഉത്പാദിപ്പിക്കലും പദ്ധതി ലക്ഷ്യംവെച്ചു.

ഏറെ ആരോഗ്യഗുണങ്ങളുള്ള ഇനങ്ങളാണ് തൈക്കല്‍, വ്ളാത്താങ്കര എന്നിവ. ഈ രണ്ട് ഇനത്തിലുള്ള ചീരവിത്തുകള്‍ ഈ വര്‍ഷം കൃഷി ചെയ്യുകയും ഇവിടെ നിന്ന് തന്നെ വിത്ത് ഉത്പാദിപ്പിച്ച് അടുത്ത വര്‍ഷത്തേക്ക് പരിസരപ്രദേശത്തേക്ക് കൂടി ഉപയോഗിക്കത്തക്കവിധം വിത്ത് ഉത്പാദനത്തിലും സ്വയംപര്യാപ്ത കൈവരിക്കാനും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന് ഇതിലൂടെ സാധിക്കും.

പുറംനാടുകളില്‍ നിന്ന് കൊണ്ടുവരുന്ന ചീര ഉപയോഗിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനും പ്രദേശത്തിന്റെ തനിമ തിരിച്ചുകൊണ്ടുവരുവാനുമാണ് കൃഷിഭവനും ഗ്രാമപഞ്ചായത്തും ഇത്തരമൊരു പദ്ധതിയുമായി രംഗത്തെത്തിയത്. ഘട്ടംഘട്ടമായി ആഴ്ചതോറും വിളവെടുക്കാന്‍ പാകത്തിനാണ് പന്തളം തെക്കേക്കരയിലെ ചീരഗ്രാമങ്ങള്‍ ഒരുങ്ങിയിരിക്കുന്നത്.

ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മോശം പരാമർശം നടത്തിയിട്ടില്ല’ ; വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി സണ്ണി എം. കപിക്കാട്

0
കോട്ടയം : ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച്‌ എഴുത്തുകാരൻ...

‘ഒരു രാജ്യം, ഒരു സമയം’ നടപ്പാക്കാൻ കേന്ദ്ര സർക്കാർ : 2027 മാർച്ച് മുതൽ...

0
ന്യൂഡൽഹി : 'ഒരു രാജ്യം, ഒരു സമയം' നടപ്പാക്കാൻ കേന്ദ്ര സർക്കാർ...

കേരളം എന്നാക്കാൻ പാഴ്ചെലവ് വേണ്ട ; ഇംഗ്ലീഷിൽ M എന്നും മലയാളത്തിൽ o എന്നും...

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി കേരളം എന്നാക്കിയതോടെ ഫയലുകളിലും രേഖകളിലും കേരള...

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്

0
കോഴിക്കോട്: ജനവാസ മേഖലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറാതെ...