ഫറോക്ക് കോളേജ് റൂട്ടിലെ ബസ് കണ്ടക്ടർ, ആളൊഴിഞ്ഞ പറമ്പിൽ നിന്ന് അറസ്റ്റിലായി ; കൈയിലുണ്ടായിരുന്നത് 30 ഗ്രാം എംഡിഎംഎ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വകാര്യ ബസിലെ കണ്ടക്ടറെ കോഴിക്കോട് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി ബിജുവാണ് പിടിയിലായത്. കോഴിക്കോട് സിറ്റി – ഫറോക്ക് കോളേജ് റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ്. ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു. ബേപ്പൂർ ചെറുകുറ്റിവയൽ സ്വദേശിയാണ് 29 വയസുകാരനായ ബിജു. ഫറോക്ക് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രതി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതായുള്ള രഹസ്യ വിവരം പോലീസിന് കിട്ടിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബാംഗ്ലൂരിൽ നിന്നും വലിയ തോതിൽ മയക്കുമരുന്ന് കോഴിക്കോട് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതിയാണ് ഇയാളുടേതെന്ന് വ്യക്തമായി. സ്കൂൾ – കോളേജ് വിദ്യാർത്ഥികളാണ് ബിജുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ ഏരെയും. ഇന്ന് വൈകിട്ട് രാമനാട്ടുകരയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മയക്കുമരുന്ന് വിൽക്കാനായാണ് ഇയാൾ ഇവിടെ എത്തിയത്. ഫറോക്ക് എസ്ഐ ആർഎസ് വിനയൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐ പിസി സുജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒ. മാരായ അഷ്റഫ്, സുമേഷ്, സുഗേഷ്, അനീഷ്, മധുസൂധനൻ, സനീഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വസ്തു വൃത്തിയാക്കുന്നതിനിടെ 45 കിലോയോളം ഭാരമുള്ള പെരുമ്പാമ്പിനെ കണ്ടു ; വനം വകുപ്പെത്തി പിടികൂടി

0
തിരുവനന്തപുരം: വിതുര ഭാഗത്ത്‌ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. വിതുര സ്വദേശിയായ...

ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0
ബെംഗളൂരു: കർണാടകയിലെ ബെല്ലാരിയിൽ ഭാര്യയെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിനെയും ക്രൂരമായി...

നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസ് ; അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച് പോലീസ്

0
തൊടുപുഴ: നവജാത ശിശുക്കളെ വിൽക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇടുക്കിയിലേക്കും വ്യാപിപ്പിച്ച്...

നിരോധിത പുകയില ഉല്‍പ്പന്നവുമായി വന്ന വാൻ മറിഞ്ഞു ; വണ്ടിയില്‍ ഉണ്ടായിരുന്നവർ ചാക്കുകെട്ടുകൾ വലിച്ചെറിഞ്ഞ്...

0
തൃശൂര്‍: നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് വന്‍തോതില്‍ ചാക്കുകളിലാക്കി കൊണ്ടുവന്ന പിക്കപ്പ്...