കോഴിക്കോട് : ഫറോക്ക് കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ അബൂ എബ്രഹാം ലൂക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഫറോക്ക് പോലിസിന്റെതാണ് നടപടി. ഇന്നലെ രാത്രിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. എംബിബിഎസ് പാസാകാത്ത പ്രതി നാലര വര്‍ഷമായി കോട്ടകടവ് ടി എം എച്ച് ആശുപത്രിയില്‍ ആര്എംഒയായി ജോലി ചെയ്യുന്നു. പ്രതി ചികില്‍സിച്ച രോഗി മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യാജ ഡോക്ടറാണെന്ന് വ്യക്തമായത്. ഫറോക്ക് കോട്ടക്കടവ് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്. വ്യാജ ഡോക്ടര്‍ ചികില്‍സിച്ച രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ക്കും ആശുപത്രിയ്ക്കുമെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ 23 നാണ് വിനോദ് കുമാര്‍ ടിഎംഎച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയത്. കൃത്യമായ ചികില്‍സ ലഭ്യമായില്ല എന്ന പരാതിയില്‍ മകന് നടത്തിയ അന്വേഷണത്തിലാണ് ചികില്‍സിച്ചത് വ്യാജ ഡോക്ടര്‍ അബു അബ്രഹാം ലൂക്ക് ആണെന്ന് വ്യക്തമായത്. നിലവില്‍ വഞ്ചന,ആള്‍മാറാട്ടം വകുപ്പുകളും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1