മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മോഹന്‍ലാലിനെതിരെ വിവാദ പരാമര്‍ശവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ടാണ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം. പെരിന്തല്‍മണ്ണ എംഇഎസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണാണ്. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചില വിദ്യാര്‍ത്ഥികള്‍ പോകുന്നതുപോലെയാണ് മോഹന്‍ലാല്‍ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസല്‍ ഗഫൂറിന്റെ പരാമര്‍ശം.

അപ്പം ചുടുന്ന പോലെയാണ് അയാളുടെ സിനിമകള്‍ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഒരു പടം തീര്‍ത്ത് അടുത്തത് ആരംഭിക്കുകയാണ്. എന്നാല്‍ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും അയാള്‍ക്ക് അറിയില്ലെന്നും ഗഫൂര്‍ പരാമര്‍ശിച്ചു. മരക്കാര്‍ ഒടിടി റിലീസ് പ്രഖ്യാപിച്ച വിഷയത്തില്‍ മുഖ്യമന്ത്രി അടക്കം ഇടപെട്ടു. എന്നാല്‍ എന്താണ് ഇതിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടപ്പെടുമെന്നോര്‍ത്താണ് പിന്നീട് തീയറ്റര്‍ റിലീസ് പ്രഖ്യാപിച്ചത്.

ഇങ്ങനെയുള്ള പലകാര്യങ്ങള്‍ കൊണ്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയെ മരക്കാറും മോഹന്‍ലാലും ചേര്‍ന്ന് നശിപ്പിച്ചു എന്നും ഗഫൂര്‍ പറയുന്നു. ഒരു സിനിമ പുറത്തിറങ്ങുന്നതില്‍ എന്തിനാണ് ഇങ്ങനെയുള്ള പ്രതികരണങ്ങള്‍. ഒടിടി റിലീസില്‍ നികുതി സംസ്ഥാന സര്‍ക്കാരിന് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളിലെത്തും. സിനിമാ മേഖല നശിച്ചുകഴിഞ്ഞാല്‍ അവര്‍ നികുതി കുറയ്‌ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...

മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ തുടങ്ങും

0
കൊച്ചി : മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ...

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...