തമിഴ്‌നാട്ടില്‍ പത്താം തരം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തില്‍ പ്‌ളസ് വണ്ണിനു ചേരാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തമിഴ്നാട്ടില്‍ പത്താം തരം പ്രമോഷന്‍ ലഭിച്ച്‌ കേരളത്തില്‍ പ്ലസ് വണ്‍ അലോട്ട്​മെന്‍റില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവര്‍ക്ക് പ്ലസ് വണ്‍ അലോട്ട്​മെന്‍റില്‍ ഉള്‍പ്പെടാന്‍ അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ പത്താം ക്ലാസ് പൊതു പരീക്ഷ ഒഴിവാക്കിയിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റില്‍ ഗ്രേഡോ മാര്‍ക്കോ ഇല്ലാതെ പത്താം ക്ലാസ് പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണുണ്ടായത്.

കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് റാങ്ക് ലിസ്റ്റ്​ തയാറാക്കുന്നത് പത്താം ക്ലാസിലെ പൊതുപരീക്ഷയില്‍ വിദ്യാര്‍ഥി കരസ്ഥമാക്കിയ ഗ്രേഡ് / മാര്‍ക്ക് അടിസ്ഥാനമാക്കിയാണ്. അതിനാല്‍ തമിഴ്നാട്ടില്‍ പത്താംതരം പാസായ വിദ്യാര്‍ഥികളെ ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് പരിഗണിക്കാന്‍ സാധിച്ചില്ല. തങ്ങളെ പ്ലസ് വണ്‍ പ്രവേശനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മന്ത്രി വി. ശിവന്‍കുട്ടിയെ സമീപിച്ചിരുന്നു. വിഷയം പരിശോധിക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഇവരെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...