Tuesday, July 2, 2024 4:11 pm

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; പൂക്കോയ തങ്ങളെ ഇനിയും പിടികൂടാനാകാതെ അന്വേഷണ സംഘം

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ഒളിവില്‍ പോയി 50 ദിവസം പിന്നിടുമ്പോഴും ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങളെ പിടികൂടാനാകാതെ അന്വേഷണ സംഘം. ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക സ്ക്വാഡിനെ തന്നെ നിയോഗിച്ചിട്ടും പൂക്കോയ തങ്ങളെ പിടികൂടാനാകാത്തത് വലിയ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് ഫാഷന്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. എം സി കമറുദ്ദീന്‍ എം.എല്‍.എയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൂക്കോയ തങ്ങള്‍ മുങ്ങിയത്.

പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീനും മാനേജര്‍ ഹിഷാമും ഒളിവില്‍ പോയി. മൂന്നുപേര്‍ക്കുമായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി അന്വേഷണം ആരംഭിച്ചു. എന്നിട്ടും ഇവരെ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങി. എന്നിട്ടും ടി.കെ പൂക്കോയ തങ്ങളെ പിടികൂടാന്‍ അന്വേഷണ സംഘത്തിനായില്ല.

പൂക്കോയ തങ്ങള്‍ക്ക് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള സൗകര്യമൊരുക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുഖ്യ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നിക്ഷേപകരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. എം.സി കമറുദ്ദീന്‍ എം.എല്‍.എയെ മാത്രം അറസ്റ്റ് ചെയ്ത് ഫാഷന്‍ ഗോള്‍ഡ് വിഷയത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക മാത്രമാണ് സി.പി.എമ്മിന്‍റെ ലക്ഷ്യമെന്ന ആക്ഷേപവും നിക്ഷേപകര്‍ ഉയര്‍ത്തി തുടങ്ങിയിട്ടുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ്‌ ഒരുക്കങ്ങൾ തുടങ്ങി

0
കോന്നി : ബ്ലോക്ക് പഞ്ചായത്ത് ഇളക്കൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തയ്യാറെടുപ്പുകൾ...

നീതിയെ വില്‍പ്പന ചരക്കാക്കുന്ന കോര്‍ട്ട് ഫീ വര്‍ദ്ധനവ് സര്‍ക്കാര്‍ പിന്‍വലിക്കണം – ജസ്റ്റീഷ്യ

0
കോഴിക്കോട് : ചെക്ക് കേസുകള്‍ക്കും കുടുംബ കോടതികളിലെ സ്വത്ത് കേസുകള്‍ക്കും ചുമത്തിയ...

ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

0
തൃശ്ശൂര്‍: ഗുരുവായൂരില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി....

കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി ; രണ്ട് കാലിൽ കോളേജിൽ...

0
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പൽ വിദ്യാർഥികളോട് മോശമായി മുമ്പും...