ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് ; കമറുദീനെ ലീഗ് കൈവിടുന്നു

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം.സി.കമറുദീനെ കൈവിടാന്‍ മുസ്‍ലിം ലീഗ് നേതൃത്വം. ജ്വല്ലറിയുടെ ആസ്തികളില്‍ ഭൂരിഭാഗവും ഇതിനകം വിറ്റെന്നു തെളിഞ്ഞതിനാല്‍ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. കണ്ണൂരും കാസര്‍കോട്ടും ബെംഗളൂരുവിലുമുള്ള ആസ്തികള്‍ വിറ്റെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കാന്‍ ആറുമാസത്തെ സമയമാണ് കമറുദ്ദീനു ലീഗ് നേതൃത്വം അനുവദിച്ചിരുന്നത്. ഭൂമിയും കെട്ടിടങ്ങളും വാഹനങ്ങള്‍ ഉള്‍പ്പെടെ രഹസ്യമായി വില്‍പ്പന നടത്തിയതിനാല്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം കൈമാറാനാവില്ല. ഫാഷന്‍ ഗോള്‍ഡിന്റെ  ആസ്തി സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ഏറ്റെടുത്തതോടെയാണ് ലീഗ് നേതൃത്വം വെട്ടിലായത്.
ഭൂമിയിടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

ഫാഷന്‍ ഗോള്‍ഡിന്റെ  ആസ്തി വെച്ച് സ്വകാര്യഭൂമി കൈക്കലാക്കുകയും കൈമാറ്റം നടത്തുകയും ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലാണ് ഭൂമി വാങ്ങിയത്. ഇതില്‍ ഒരുഭാഗം വിറ്റതായും കണ്ടെത്തി. കമറുദ്ദീനെക്കാളേറെ പൂക്കോയ തങ്ങളും ഡയറക്ടര്‍മാരുമാണ് വ്യാപകമായി സ്വത്ത് കൈമാറ്റം നടത്തിയതെന്നും അന്വേഷസംഘം കണ്ടെത്തിയിട്ടുണ്ട്. അതിനിടെ നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് കേസുകള്‍ കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ആകെ കേസുകളുടെ എണ്ണം തൊണ്ണൂറ്റഞ്ചായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...