നിക്ഷേപത്തട്ടിപ്പ് കേസ് ; ഫാഷൻ ഗോൾഡ് മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങളെ കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

കാസ‌ർകോട് : നിക്ഷേപത്തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് ജ്വാല്ലറി മാനേജിംഗ് ഡയറക്ടർ ടി.കെ പൂക്കോയ തങ്ങളെ നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ തങ്ങളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. കസ്റ്റഡിയിൽ വാങ്ങിയ പൂക്കോയ തങ്ങളെ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് എസ്.പി മൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്യും.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ ഒന്‍പത് മാസമായി ഒളിവിലായിരുന്നു ടി.കെ പൂക്കോയ തങ്ങൾ ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് കീഴടങ്ങിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലായിരുന്നു കീഴടങ്ങൽ. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ഇയാള്‍ കീഴടങ്ങിയ ശേഷം പറഞ്ഞത്.

മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ, സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...