ഫാസ്ടാഗില്ലാത്തവരില്‍ നിന്ന് ഇരട്ടിത്തുക ; കുമ്പളത്ത് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയ ആദ്യദിനം എറണാകുളം കുമ്പളം ടോള്‍ പ്ലാസയില്‍ പ്രതിഷേധവും ആശയക്കുഴപ്പവും. ഫാസ്ടാഗില്ലാത്തവരില്‍ നിന്ന് ഇരട്ടിത്തുക ടോള്‍ ഈടാക്കുന്നതിനെതിരെയായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുന്നതാണ് ആശയക്കുഴപ്പത്തിന് വഴി വച്ചത്. ടോള്‍ പിരിവ് പൂര്‍ണമായി ഫാസ്ടാഗിലേക്ക് മാറിയ ശേഷമുള്ള ആദ്യമണിക്കൂറുകള്‍ സര്‍വത്ര ആശയക്കുഴപ്പത്തിന്റെതായിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് രണ്ടു മാസത്തേക്ക് ഫാസ്ടാഗില്‍ ഇളവ് അനുവദിച്ചെന്ന വിജ്ഞാപനം ഉണ്ടായിരുന്നുവെങ്കിലും കുമ്പളം ടോള്‍ പ്ലാസയ്ക്ക് ഇത് ബാധകമായിരുന്നില്ല. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

ചര്‍ച്ചകള്‍ക്കൊടുവില്‍ ഫാസ്ടാഗില്ലാത്ത കെഎസ്ആര്‍ടിസി ബസുകളില്‍ നിന്ന് ഏതാനും ദിവസത്തേക്ക് കൂടി പിഴ ഒഴിവാക്കി പണമായി ടോള്‍ നിരക്ക് ഈടാക്കാന്‍ ധാരണയായി. എല്ലാ ലൈനുകളും ഫാസ്ടാഗായത് അറിയാതെ കഴിഞ്ഞ ദിവസം വരെ പണം നല്‍കി പോയിരുന്ന ലൈനിലൂടെ പോകാന്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ശ്രമിച്ചത് ഈ ലൈനില്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കി. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടിത്തുക ഈടാക്കുന്നതിനെതിരെ യാത്രക്കാരും രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...