ഡോളര്‍ കടത്തു കേസില്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍ കടത്തു കേസില്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസറായ ഖാലിദാണ് ഡോളര്‍ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇദ്ദേഹത്തെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

ലൈഫ് മിഷന്‍ വഴി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്ന യൂണിടാക്ക് കമ്പിനിയുടെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്തു കേസില്‍ അഞ്ചാം പ്രതിയായാണ് സന്തോഷ് ഈപ്പനെ ഉള്‍പ്പെടുത്തിയിരുന്നത്. മറ്റ് നാലു പ്രതികളില്‍ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ മറ്റു പ്രതികള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നു. ഈ തുക ഡോളര്‍ ആക്കി മാറ്റിയത് സന്തോഷ് ഈപ്പന്‍ ആണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിന്റെ കൈവശമുള്ള രേഖകള്‍ കസ്റ്റംസ് നേരത്തെ പരിശോധിച്ചിരുന്നു.

കേസിലെ മറ്റു പ്രതികള്‍ സ്വപ്ന, സരിത്ത്, യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ആയിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് എന്നിവരാണ്. എം. ശിവശങ്കര്‍ ഈ കേസിലെ നാലാം പ്രതിയാണ്. കൂടുതല്‍ പ്രമുഖര്‍ ഈ കേസില്‍ പ്രതികളായേക്കുമെന്നും കസ്റ്റംസ് സൂചന നല്‍കുന്നുണ്ട്. ഏകദേശം നാലരക്കോടിയുടെ തട്ടിപ്പ് കമ്മീഷന്‍ ഇടപാടായി നടന്നിട്ടുണ്ടെന്ന് എന്‍.ഐ.എയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിരുന്നു. നാലരക്കോടി രൂപയോളം സ്വപ്നയ്ക്കും സന്ദീപിനും യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരനായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നത്.

ലൈഫ് മിഷന്‍ ഇടപാടില്‍ താന്‍ ആര്‍ക്കും കൈക്കൂലി നല്‍കിയിട്ടില്ലെന്നാണ്  സന്തോഷ് ഈപ്പന്‍ സ്വീകരിച്ച നിലപാട്. ബിസിനസ് സ്ഥാപനമെന്ന നിലയില്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ടാകാമെന്നും അത് കൈക്കൂലി അല്ലെന്നുമാണ് സന്തോഷ് ഈപ്പന്റെ ന്യായീകരണം. കസ്റ്റംസ് ചോദ്യം ചെയ്യലിനായി എത്തിയപ്പോഴായിരുന്നു ഈപ്പന്റെ പ്രതികരണം. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ട്‌സ് ഓഫീസര്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ മൂന്ന് കോടി 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ ഒഴികെ ഡോളറായി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ നിന്നായി സന്തേഷ് ഈപ്പന്‍ ഇത്രയും ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ച്‌ നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഇതില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ഡോളര്‍ ഖാലിദ് ഹാന്‍ഡ് ബഗേജില് വെച്ച്‌ വിദേശത്തേക്ക് കടത്തി. സ്വപ്നയുടേയും സരിതിന്റെയും സഹായത്തോടെയാണ് വിമാനത്താവളത്തിലെ പരിശോധന കൂടാതെ ഡോളര്‍ കടത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...