23.7 C
Pathanāmthitta
Tuesday, October 19, 2021 1:23 am
Advertisment

തിങ്കളാഴ്ച മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധം. അല്ലാത്തപക്ഷം കനത്ത പിഴ ഒടുക്കേണ്ടതായി വരും. കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ തുടര്‍ച്ചയായി നീട്ടിവെച്ചശേഷമാണ് തിങ്കളാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്.

2020ന്റെ തുടക്കത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. അവസാനമായി 2021 ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചത്. പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു. ഇതിനകം ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്.

വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്. ടോള്‍ പ്ലാസയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌കാനറുമായി ആശയവിനിമയം നടത്താന്‍ ഉപകരണം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍ ആവശ്യമായ ടോള്‍ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്കു പോവും.

ഇതിലൂടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളിലൂടെ നിര്‍ത്താതെ വാഹനമോടിക്കാം. ടാഗ് ഒരു വാലറ്റ് അല്ലെങ്കില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പ്രീപെയ്ഡ് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കില്‍, ഉടമകള്‍ ടാഗ് റീചാര്‍ജ് / ടോപ്പ് അപ്പ് ചെയ്യേണ്ടതുണ്ട്. ഇത് ഒരു സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാക്കി തുക മുന്‍കൂട്ടി നിര്‍വചിച്ച പരിധിക്ക് താഴെയായിക്കഴിഞ്ഞാല്‍ പണം ഓട്ടോമാറ്റിക്കായി കുറയ്ക്കും. ഒരു വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍, പണം കുറഞ്ഞതായി ഉടമയ്ക്ക് ഒരു എസ്‌എംഎസ് അലര്‍ട്ട് ലഭിക്കും. അക്കൗണ്ടുകളില്‍ നിന്നോ വാലറ്റുകളില്‍ നിന്നോ പണം ഡെബിറ്റ് ചെയ്യുന്നത് പോലെയാണ് അലര്‍ട്ട് വരുന്നത്.

ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ എല്ലാ പ്രധാന റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലും ഫാസ്ടാഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.

എല്ലാ നികുതികളും അടക്കം 200 രൂപ വരെ ഫാസ്‌ടാഗിനായി ബാങ്കുകള്‍ക്ക് ഈടാക്കാന്‍ അനുവാദമുണ്ടെന്ന് ഐ‌എച്ച്‌എം‌സി‌എല്‍ പറയുന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കും. സാധാരണയായി മിക്ക കാറുകള്‍ക്കും ഏകദേശം 200 രൂപയാണ് ഇത്. ഇത് വാഹന തരത്തെ ആശ്രയിച്ചിരിക്കുന്നു. ടാഗ് ആക്ടീവ് ആയി നിലനിര്‍ത്തുന്നതിന് മിനിമം തുക റീചാര്‍ജ് ചെയ്യണം. സാധാരണയായി 100 രൂപയാണിത്. കൂടാതെ, ഓരോ റീചാര്‍ജിനും ബാങ്കുകള്‍ അധിക ഇടപാട് ഫീസ് ഈടാക്കാം. ബാങ്കിന്റെയോ പ്രീപെയ്ഡ് വാലറ്റിന്റെയോ വെബ്‌സൈറ്റുകള്‍ നോക്കി എത്രയാണ് നിരക്ക് ഈടാക്കുന്നതെന്ന് പരിശോധിക്കുന്നത് നല്ലതാണ്. ടോള്‍ അടയ്‌ക്കാന്‍ നിലവില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കിയ പണം ഉപയോഗിക്കാന്‍ കഴിയില്ല. പിന്നീട് ഈ തുക ടോള്‍ ഇനത്തിലേക്ക് മാറ്റാവുന്ന തരത്തില്‍ ഭേദഗതി വരാനും സാധ്യതയുണ്ട്. ഫാസ്‌ടാഗ് എന്നത് വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണ്, വ്യക്തികള്‍ക്കുള്ളതല്ല.

എന്‍‌എച്ച്‌‌എ‌ഐയുടെ 615ഓളം ടോള്‍ പ്ലാസകളും കൂടാതെ 100 ദേശീയ ടോള്‍ പ്ലാസകളും ടോള്‍ ശേഖരണത്തിനായി ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നു. എണ്ണം ക്രമേണ വര്‍ധിക്കും.‌

ഒരു ഫാസ്ടാഗ് പാതയിലേക്ക്, അതില്ലാത്ത വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവാദമില്ല. പിടിച്ചാല്‍ ടോള്‍ തുകയുടെ ഇരട്ടി നല്‍കണം. ആര്‍‌എഫ്‌ഐ‌ഡിയുടെ ചില കേടുപാടുകള്‍‌ കാരണം നിങ്ങളുടെ ഫാസ്‌ടാഗ് പ്രവര്‍‌ത്തിക്കുന്നില്ലെങ്കിലും അല്ലെങ്കില്‍‌ മതിയായ ബാലന്‍‌സ് ഇല്ലെങ്കിലും, ടോള്‍‌ തുകയുടെ ഇരട്ടി നല്‍കാന്‍‌ നിങ്ങള്‍‌ ബാധ്യസ്ഥമാവും. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോക്താവിന് പണം അടയ്ക്കാനും ടാഗ് ഒരു പേയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ (ഭാരത് ബില്‍ പേയ്‌മെന്റ് സിസ്റ്റം പോലുള്ളവ) റീചാര്‍ജ് ചെയ്യാനുമുള്ള സംവിധാനം ബാങ്കുകളുടെ സഹായത്തോടെ ഒരുക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നുണ്ട്.

വേണം, കാരണം ഈ വര്‍ഷം ഏപ്രില്‍ മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനായി ഫാസ്‌ടാഗ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. എല്ലാ കാറുകള്‍ക്കും മിനിമം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഹൈവേകളിലെയും പാര്‍ക്കിങ് സ്ഥലങ്ങളിലെയും വഴിയോര കേന്ദ്രങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഫാസ്‌ടാഗ് സംയോജിപ്പിച്ചുള്ള പേയ്മെന്റ് സംവിധാനമൊരുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു, അതിനാല്‍ ഒരു മള്‍ട്ടി-യൂട്ടിലിറ്റി പേയ്‌മെന്റ് ഉപകരണമായി ഫാസ്‌ടാഗ് മാറും.

- Advertisment -
Advertisment
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
- Advertisment -

Most Popular