പോലീസുകാരന്റെ തിരോധാനത്തിൽ ആരോപണവുമായി പിതാവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആർആർആർഎഫ് ക്യാമ്പിലെ പോലീസുകാരന്റെ തിരോധാനത്തിൽ ആരോപണവുമായി പിതാവ്. മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു. ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് പ്രതികരിച്ചു. ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോൺ വിളിക്കുമ്പോൾ പറയാറുണ്ടായിരുന്നെന്നും മേൽ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു. ബിജോയെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ചു നൽകണമെന്നും പിതാവ് ആവശ്യപ്പെട്ടു. ഫോണിന്റെ ലൊക്കേഷൻ കണ്ടുപിടിക്കാൻ പോലീസിന് ഇതുവരെ ആയിട്ടില്ല.

തിരുവനന്തപുരം ക്ലിഫ് ഹൗസിലുൾപ്പെടെ ജോലി ചെയ്തിരുന്ന ബിജോയെ മലപ്പുറം ആർആർആർഎഫ് ക്യാമ്പിലേക്ക് ട്രാൻസ്ഫർ ആയിപോകുമ്പോഴും വലിയ മാനസിക സമ്മർദം നേരിട്ടിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാൽ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല. പിന്നാലെയാണ് ആർആർആർഎഫ് നൽകിയ പരാതിയിൽ കൽപകഞ്ചേരി പോലീസ് കേസെടുത്തത്. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...