തൃശൂര്‍ ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂര്‍ ആളൂരിൽ അച്ഛനും രണ്ടര വയസ്സുള്ള മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുകാരൻ അഭിജിത്ത് കൃഷ്ണ എന്നിവരാണ് മരിച്ചത്. കുഞ്ഞിന്‍റെ മൃതദേഹം ബക്കറ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. പിതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബിനോയ്ക്ക് ഭാര്യയും 9 വയസുകാരനായ മറ്റൊരു മകനും ഉണ്ട്. ഗർഫിൽ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മരണകാരണം വ്യക്തമല്ല. മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...

തൃശൂർ ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

0
തൃശൂർ: തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം. ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ...