22.9 C
Pathanāmthitta
Tuesday, March 28, 2023 4:17 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

1660 ബസുകള്‍ പൊളിക്കേണ്ടി വരുമെന്ന കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ നിലപാടില്‍ ദുരൂഹത

കോട്ടയം :  നിലവില്‍ സര്‍വിസ് നടത്തുന്ന 1000 ബസുകളടക്കം 1660 ബസുകള്‍ പൊളിക്കേണ്ടി വരുമെന്ന കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ നിലപാടില്‍ ദുരൂഹത. പഴയ വാഹനങ്ങള്‍ പൊളിക്കണമെന്ന കേന്ദ്രനയം മൂലം ഏപ്രില്‍ ഒന്ന് മുതല്‍ ബസുകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. പുതിയവ വാങ്ങാന്‍ 650 കോടി വേണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം പരിഗണിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാനമുണ്ട്.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് 3724 ഓര്‍ഡിനറി, 1926 സൂപ്പര്‍ക്ലാസ്, 39 ഗരുഡ സ്കാനിയ, 529 കെ.യു.ആര്‍.ടി.സി നോണ്‍ എ.സി ലോ ഫ്ലോര്‍, 190 എ.സി ഫ്ലോര്‍ എന്നിങ്ങനെ 6408 ബസുകളാണുള്ളത്. ഇതില്‍ 719 ലോഫ്ലോറും 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവയാണ്. ആദ്യ ലോ ഫ്ലോര്‍ ബസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2009 നവംബറിലാണ്. അതുകൊണ്ടുതന്നെ ഇവയുടെ 15 വര്‍ഷ കാലാവധി അവസാനിക്കുന്നത് 2024 നവംബറിലായിരിക്കും.

self

1926 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി 10 വര്‍ഷം പോലുമായിട്ടില്ല. ആകെ ബസുകളില്‍ 1885 എണ്ണം 315/ 2021ലെ എം.എല്‍.ഐ /006031/2021 ഉത്തരവിലൂടെ ടയറും ഡീസല്‍ ടാങ്കും അഴിച്ചുമാറ്റി പാര്‍ക്കിങ് ലോട്ടിലാക്കിയിരിക്കുകയാണ്. 450 എണ്ണം ജില്ലാപൂള്‍, 1000 ബസുകള്‍ റിസര്‍വ് പൂള്‍, 635 എണ്ണം പൊളിച്ചു മാറ്റാന്‍, 300 എണ്ണം ഷോപ് ഓണ്‍ വീല്‍സ് എന്നിങ്ങനെ വേര്‍തിരിച്ചും റോഡില്‍നിന്ന് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ഒരു മാസം കെ.എസ്.ആര്‍.ടി.സി ശരാശരി ഓടിച്ചത് പ്രതിദിനം 4070 ബസുകളാണ്. ഇതില്‍ 1926 സൂപ്പര്‍ക്ലാസ് ബസുകളും 719 ലോഫ്ലോര്‍ ബസുകളുമടക്കം 2645 ബസുകള്‍ 10 വര്‍ഷം പൂര്‍ത്തിയാക്കാത്തവയാണ്. ബാക്കി ബസുകള്‍ 1425 എണ്ണം മാത്രമാണ്.

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

ഓര്‍ഡിനറി ബസുകളില്‍ ആര്‍.എ.സി സീരിയസില്‍പെട്ട 700ന് മുകളിലുള്ള ബസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2009 സെപ്റ്റംബറിലാണ്. ആര്‍.എന്‍ സീരിയസ് ബസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2010ലും. അങ്ങനെ നോക്കിയാലും കെ.എസ്.ആര്‍.ടി.സിയില്‍ ഓര്‍ഡിനറി വിഭാഗത്തില്‍ 15 വര്‍ഷം പഴക്കമുള്ള ബസുകള്‍ ഉണ്ടാകണമെങ്കില്‍ 2025 ആകണം. കാലാവധി കഴിഞ്ഞ ബസുകള്‍ പൊളിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം വരുന്നതിനും രണ്ടുവര്‍ഷം മുമ്ബ് 2021ല്‍ തന്നെ 1800 ബസുകള്‍ പൊളിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നുവെന്നു വ്യക്തം. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് ഒഴിവാക്കേണ്ടിവരുന്ന 1660 ബസുകളില്‍ ആയിരവും ഇപ്പോള്‍ ഓടുന്നവയാണെന്ന നിലപാട് കോര്‍പറേഷന്‍ മേധാവികള്‍ സ്വീകരിച്ചിരിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow