ഭാര്യ മറ്റൊരു യുവാവിനൊപ്പം പോയി ; വിഷം നൽകി മക്കളെ  കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ്‌ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊയിലാണ്ടി : രണ്ട് മക്കള്‍ക്ക് വിഷം നല്‍കികൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ്‌ അറസ്റ്റിൽ. വിഷം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്ന് അവശനിലയിലായ കുട്ടികളെ പോലീസും നാട്ടുകാരുംചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നും രണ്ടും വയസ്സുള്ള കുട്ടികള്‍ അപകടനില തരണം ചെയ്തതായി കൊയിലാണ്ടി പോലീസ് അറിയിച്ചു. മക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ മറ്റൊരു യുവാവിനോടൊപ്പം പോയിരുന്നു. തുടര്‍ന്ന് കുട്ടികളെ ബന്ധുവീട്ടിലാക്കുകയായിരുന്നു.

കഴിഞ്ഞദിവസം കുട്ടികളെ ബന്ധുവീട്ടില്‍നിന്ന് കൊണ്ടുപോയപ്പോള്‍ സംശയം തോന്നിയ ബന്ധുക്കള്‍ അക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇയാള്‍ താമസിക്കുന്ന വീട്ടില്‍ കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൊയിലാണ്ടി, വടകര പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്. കുട്ടികളെ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് അമ്മയുടെയും സുഹൃത്തായ യുവാവിന്റെയും പേരില്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...