മറയൂർ : അമ്മയെ തല്ലുന്നതുകണ്ട് മദ്യക്കുപ്പി മറിച്ചുകളഞ്ഞ ആറുവയസ്സുകാരിയുടെ കൈ അച്ഛൻ തിരിച്ച് ഒടിച്ചു. മറയൂർ പഞ്ചായത്തിൽ പെരിയകുടി ഗോത്രവർഗ കോളനിയിലാണ് സംഭവം. അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.
മദ്യക്കുപ്പിയുമായി എത്തിയ ഗണപതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും അവരെ തല്ലുകയും ചെയ്തു. ഇതുകണ്ടുനിന്ന കുട്ടി മദ്യക്കുപ്പി മറിച്ചുകളയുകയായിരുന്നു. രോഷംപൂണ്ട ഗണപതി കുട്ടിയുടെ കൈപിടിച്ച് തിരിച്ച് തള്ളിയിട്ടതായി അമ്മ പറഞ്ഞു.
രാവിലെ കൈയ്ക്ക് നീരുവെച്ചിരിക്കുന്നതുകണ്ട് മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പരിശോധിച്ചപ്പോഴാണ് കൈയ്ക്ക് പൊട്ടൽ ഉണ്ടെന്ന് മനസ്സിലായത്. ലീഗൽ സർവീസ് അതോറിറ്റി പ്രവർത്തക ഉഷ മുരുകന്റെ നേതൃത്വത്തിൽ മറയൂർ പോലീസിൽ പരാതി നല്കി. ഗണപതിയെ കസ്റ്റഡിയിലെടുത്തു. മറയൂർ എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.