രണ്ടാം റാങ്ക് കിട്ടിയത് അപരാധമായി ; സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

പുനെ: സ്കൂൾ പരീക്ഷയിൽ ഒന്നാം റാങ്ക് ലഭിക്കാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഒൻപത് വയസ്സുകാരിയെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ശാന്താറാം ദുര്യോധൻ ചവാൻ എന്നയാളാണ് തന്റെ ആദ്യ വിവാഹത്തിലെ മകളായ അനാമികയെ മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയത്. പരീക്ഷയിൽ അനാമികയ്ക്ക് രണ്ടാം റാങ്ക് ലഭിച്ചപ്പോൾ, പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു. ഇതിന്റെ പേരിൽ പ്രതികൾ കുട്ടിയെ പരിഹസിക്കുകയും തുടർന്ന് അനാമിക സഹോദരന്റെ സ്കോർ കാർഡ് തിരുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചു.

വിവരമറിഞ്ഞ് പോലീസ് എത്തുമ്പോൾ കുട്ടിയുടെ പാതി കരിഞ്ഞ മൃതദേഹമാണ് കണ്ടെത്താനായത്. കൃത്യം നടത്തിയ ശാന്താറാമിനെയും തെളിവ് നശിപ്പിക്കാൻ സഹായിച്ച രണ്ടാം ഭാര്യ ചിങ്കി ബോസ്ലെയെയും പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...