Friday, May 9, 2025 1:27 pm

പൊന്നോമനകൾ കൺമുന്നിൽ മുങ്ങിമരിച്ചു ; നെഞ്ചുപൊട്ടി അച്ഛൻ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പൊന്നോമനകൾ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിക്കുന്നതു കണ്ടുനിൽക്കേണ്ടി വന്ന അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ചതുർഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും (8) ഹരിപ്രീതയും (6) ആണു മുങ്ങിമരിച്ചത്.

ഒരു മണിക്കൂറിനു ശേഷം അഗ്നിശമനസേന എത്തിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിൻമുകളിൽനിന്ന് പോലീസ് ഉദ്യോഗസ്ഥർ തന്നെ മൃതശരീരം ചുമലിലേറ്റി 2 കിലോമീറ്റർ നടന്നു. അച്ഛനും അമ്മയും കണ്ണീരോടെ പിന്നാലെയും. രാത്രി മുഴുവൻ ആമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിക്കു മുന്നിൽ അവർ കരഞ്ഞു കഴിച്ചുകൂട്ടി.

രാവിലെ ആശുപത്രിയിൽനിന്ന് ഇറങ്ങി നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരൻ അതിൽ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാൻ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരൻ മരിച്ചിരുന്നു.

കൈലാസഗിരി കുന്നിലെ മുരുകൻ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാൽവഴുതി വീണു.

അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വർഷമായി ആമ്പൂരിലാണ് താമസം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ

0
കറാച്ചി : സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ്...

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു ; അറിയിപ്പുമായി ബിസിസിഐ

0
ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍...

എസ്.എൻ.ഡി.പി തെങ്ങുംകാവ് ശാഖയിൽ ദേശതാലപ്പൊലി ഘോഷയാത്ര നടന്നു

0
തെങ്ങുംകാവ് : എസ്. എൻ.ഡി.പി യോഗം 90-ാം നമ്പർ തെങ്ങുംകാവ്...

ഇന്ത്യ-പാക് സംഘർഷം നിലനിൽക്കെ ഐസിഎഐ നടത്താനിരുന്ന സിഎ പരീക്ഷകൾ മാറ്റിവെച്ചു

0
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ്...