കൊല്ലo: കൊല്ലത്ത് മദ്യപസംഘത്തിന്റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ് എടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി ചടയമംഗലം പോലീസാണ് കേസ് എടുത്തത്. മകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിനാണ് നാലംഗ മദ്യപ സംഘം അജയകുമാറിനെ മര്‍ദ്ദിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെയും കൊണ്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി മദ്യപ സംഘം മകളെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അജയകുമാറിന് ക്രൂരമര്‍ദ്ദനം ഏൽക്കേണ്ടി വന്നത്.
ഇക്കഴിഞ്ഞ 18-ാം തീയതി വൈകിട്ട് ആറുമണിയോട് കൂടി ട്യൂഷന്‍ കഴിഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്ന വഴി വീടിന് തൊട്ടടുത്തുള്ള പണിതീരാത്ത വീടിന് സമീപത്തിരുന്നു മദ്യപിക്കുകയായിരുന്ന സംഘം പിതാവിനൊപ്പം പോയ മകളോട് മോശമായി പെരുമാറുകയായിരുന്നു. മകളെ വീട്ടില്‍ കൊണ്ടാക്കിയ ശേഷം അജയകുമാര്‍ മകളെ അനാവശ്യം പറഞ്ഞത് ചോദ്യം ചെയ്തു. എന്നാല്‍ മദ്യപസംഘം അജയകുമാറിനെ അതിക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ അജയകുമാറിന്റെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റിരുന്നു.
പോലീസില്‍ പരാതി നല്‍കാന്‍ പലരെയും വിളിച്ചെങ്കിലും പ്രതികളെ ഭയന്ന് ആരും തയ്യാറായില്ല. തൊട്ടടുത്ത ദിവസം രാത്രി 9 മണിയോടെയാണ് വീടിന് പിന്നിലെ ഷെഡില്‍ അജയകുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അജയകുമാര്‍ ടാപ്പിംഗ് തൊഴിലാളിയാണ്. അജയകുമാറിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































