കുളച്ചല്‍ : തമിഴ്നാട്ടിലെ കുളച്ചലില്‍ കടല്‍ത്തീരത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം ആഴിമലയില്‍ കാണാതായ കിരണിന്റേതാണെന്ന് പിതാവ്. കിരണ്‍ ആത്മഹത്യ ചെയ്യില്ലെന്നും അപായപ്പെടുത്തിയത് ആണെന്നും പിതാവ് ആരോപിച്ചു. വെള്ളം പേടിയുള്ള കിരണ്‍ കടലില്‍ ചാടില്ല. കാണാതായ സ്ഥലം പരിശോധിക്കുമ്പോള്‍ കാല്‍ വഴുതി വീണതാവാനും സാധ്യതയില്ല. ശനിയാഴ്ച വൈകിട്ടാണ് ആഴിമലയില്‍നിന്ന് കിരണിനെ കാണാതായത്.
വിഴിഞ്ഞം പോലീസിനൊപ്പം കുളച്ചലിലെത്തിയാണ് ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. എന്താണ് സംഭവിച്ചതെന്ന് പോലീസ് കണ്ടെത്തണമെന്നും പിതാവ് പറഞ്ഞു. മൃതദേഹം കിരണിന്റേതെന്ന് സ്ഥിരീകരിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്ന് വിഴിഞ്ഞം എസ്എച്ച്ഒ പ്രത്യുഷ് പറഞ്ഞു. തമിഴ്നാട് കുളച്ചല്‍ പോലീസ് നടപടി എടുക്കും.