തൃശ്ശൂർ: തൃശ്ശൂർ ഏങ്ങണ്ടിയൂരിൽ മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് അച്ഛൻ മരിച്ചു. ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമുവാണ് (71) മരിച്ചത്. സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയിലെത്തിയ രാഗേഷ് അച്ചൻ രാമുവുമായി വഴക്കിടുകയും അച്ചനെ പിടിച്ചു തള്ളിയതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. സംഭവ സമയം വീട്ടിൽ രാമുവും രാഗേഷും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. തലയിടിച്ച് വീണതിനെ തുടർന്ന് രാമുവിന് അനക്കമില്ലാതെയായതോടെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്ന അമ്മ ശകുന്തളയെ രാഗേഷ് വിവരമറിയിക്കുകയായിരുന്നു. ശകുന്തളയെത്തി രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് രാഗേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. വധശ്രമം ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് രാഗേഷ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























