സ്ത്രീധനം ആവശ്യപ്പെട്ട് മരുമകളെ ബലാത്സംഗം ചെയ്തു ; അമ്മായിയച്ഛൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ റെയിൽവേ സീനിയ‍ർ എൻജിനീയ‍ർ പിടിയിൽ. മരുമകളെ പീഡിപ്പിക്കുകയും ഗാ‍ർഹിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത 58കാരനായ മുകേഷ് കുമാ‍‍ർ തിവാരിയാണ്  പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യ താവളത്തേക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് 58കാരന്റെ മകന്റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്റെ പേരിലും യുവതി മാനസിക ശാരീരിക പീഡനത്തിനിരയായിരുന്നു. നി‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ 58കാരനായ അമ്മായിയപ്പൻ പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്.

ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്‌ഷോപ്പിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്ത്രീധന പീഡനം, മർദ്ദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതിനെക്കുറിച്ച് ഭർതൃപിതാവിനോട് പരാതിപ്പെട്ടപ്പോൾ, അത്തരം പാർട്ടികൾ പണക്കാരുടെ വിനോദങ്ങളാണെന്നായിരുന്നു 58കാരൻ മരുമകളോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...