പിതാവ് രണ്ട് പെണ്‍കുട്ടികളെ ഇഷ്ടികയ്ക്ക് അടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് രണ്ട് പെണ്‍കുട്ടികളെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറിലാണ് സംഭവം. അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്‌നുള്‍ അബ്ദീന്‍ (40) ആവശ്യപ്പെട്ടു. കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. നിഷ (അഞ്ച് വയസ്), റൂബി (3 വയസ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്‌നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയിരുന്നു. കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...