Saturday, June 29, 2024 6:34 am

മു​തി​ര്‍​ന്ന വൈ​ദി​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​വു​മാ​യ റ​വ.​ഡോ.​ആ​ന്‍റ​ണി നി​ര​പ്പേ​ല്‍ അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : മ​ല​യോ​ര മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​ന് അ​ര​നൂ​റ്റാ​ണ്ടോ​ളം പ്ര​വ​ര്‍​ത്തി​ച്ച മു​തി​ര്‍​ന്ന വൈ​ദി​ക​നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താം​ഗ​വു​മാ​യ റ​വ.​ഡോ.​ആ​ന്‍റ​ണി നി​ര​പ്പേ​ല്‍ (84) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് വി​ശ്ര​മ ജീ​വി​ത​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം മു​ണ്ട​ക്ക​യ​ത്തെ മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം പി​ന്നീ​ട്.

ചെ​ങ്ങ​ളം ഇ​ട​വ​ക നി​ര​പ്പേ​ല്‍ കു​ഞ്ഞു​മ​ത്താ​യി-​റോ​സ​മ്മ ദമ്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ല്‍ മൂ​ന്നാ​മ​നാ​യി 1936 സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്. പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ച​ങ്ങ​നാ​ശേ​രി പാ​റേ​ല്‍ സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു. ആ​ലു​വ സെ​ന്‍റ് ജോ​സ​ഫ്സ് പൊ​ന്തി​ഫി​ക്ക​ല്‍ സെ​മി​നാ​രി​യി​ല്‍ വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി 1963 മാ​ര്‍​ച്ച്‌ 11 ന് ​തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ചു.

ച​ങ്ങ​നാ​ശേ​രി ക​ത്തീ​ഡ്ര​ലി​ല്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി​ട്ടാ​യി​രു​ന്നു ആ​ദ്യ നി​യ​മ​നം. തു​ട​ര്‍​ന്ന് അ​ഞ്ചു വ​ര്‍​ഷം ബെ​ല്‍​ജി​യ​ത്തെ ലു​വൈ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും ഒ​രു വ​ര്‍​ഷം ലൂ​മെ​ന്‍ വീ​ത്തേ എ​ന്ന കാ​റ്റ​ക്കെ​റ്റി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലും ഉ​പ​രി​പ​ഠ​നം ന​ട​ത്തി. തി​രി​കെ​യെ​ത്തി​യ അ​ദ്ദേ​ഹം ഏ​ഴു വ​ര്‍​ഷ​ക്കാ​ലം ച​ങ്ങ​നാ​ശേ​രി സ​ന്ദേ​ശ​നി​ല​യ​ത്തി​ല്‍ മ​ത​ബോ​ധ​ന ഡ​യ​റ​ക്ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു.

1977-ല്‍ ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ്ഥാ​പി​ത​മാ​യ​പ്പോ​ള്‍ രൂ​പ​ത​യു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി മാ​ര്‍ ജോ​സ​ഫ് പ​വ്വ​ത്തി​ലി​നോ​ടു ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ച്ചു. ചി​റ​ക്ക​ട​വ് താ​മ​ര​ക്കു​ന്ന്, പൊ​ന്‍​കു​ന്നം, ആ​ന​ക്ക​ല്ല്, വെ​ളി​ച്ചി​യാ​നി, എ​ലി​ക്കു​ളം, കൂ​വ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ഇ​ട​യ്ക്ക് അ​ഞ്ചു​വ​ര്‍​ഷ​ക്കാ​ല​ത്തോ​ളം അ​മേ​രി​ക്ക​യി​ലും അ​ദ്ദേ​ഹം അ​ജ​പാ​ല​ന ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു.

ചെ​ങ്ങ​ളം മേ​ഴ്സി ഹോ​സ്പി​റ്റ​ല്‍, എ​സ്‌എ​ച്ച്‌ സ്കൂ​ള്‍, ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് ഹൈ​സ്കൂ​ള്‍, സെ​ന്‍റ് അ​പ്രേം​സ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ സ്ഥാ​പ​നം വ​ഴി ചെ​റു​ഗ്രാ​മ​മാ​യ ആ​ന​ക്ക​ല്ലി​ന് രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ ഭൂ​പ​ട​ത്തി​ല്‍ അ​ദ്ദേ​ഹം ഇ​ടം ന​ല്‍​കി.

സാ​ധാ​ര​ണ​ക്കാ​രും താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രു​മാ​യ ആ​യി​ര​ങ്ങ​ള്‍ വി​ദ്യ​തേ​ടു​ന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​ക​യാ​ണ്. പെ​രു​വ​ന്താ​ന​ത്ത് സ്വ​ശ്ര​യ മേ​ഖ​ല​യി​ല്‍ തു​ട​ങ്ങി​യ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോളേ​ജും ഇ​ന്ന് മേ​ഖ​ല​യി​ലെ വേ​റി​ട്ട ഒ​രു അ​ധ്യാ​യ​ന​മാ​യി മാ​റി. നി​ല​യ്ക്ക​ല്‍ പ​ള്ളി​യു​ടെ പു​നഃ​സ്ഥാ​പ​ന​ത്തി​ന് നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ് ; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു

0
കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ്...

ദുർമന്ത്രവാദം ; മാലദീപ് പരിസ്ഥിതി മന്ത്രി പിടിയിൽ

0
മാലെ: പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ മാലദ്വീപ് പരിസ്ഥിതി,...

വിവാദങ്ങൾക്കിടെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ; പി ജയരാജൻ പങ്കെടുക്കും ;...

0
കണ്ണൂർ: മുൻ ഡിവൈഎഫ് ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ...

വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവും പിഴയും

0
പെ​രി​ന്ത​ല്‍മ​ണ്ണ: ഒ​റ്റ​ക്ക് താ​മ​സി​ച്ച വ​യോ​ധി​ക​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി പീ​ഡി​പ്പി കേ​സി​ല്‍ ര​ണ്ടു​പേ​രെ...