ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തി പിതാവ്. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. സിവിൽ ഡിഫൻസ് അംഗം ഷെഫീഖ് അമ്മിനിക്കാടിനാണ് ലഭിച്ച പരിശീലനം തുണയായത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിന് പിതാവ് പ്രഥമ ശുശ്രൂഷ നൽകി രക്ഷപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കുഞ്ഞിനെ വീടിന് മുന്നിൽ നിര്‍ത്തിയിട്ടിരിക്കുന്ന സ്കൂട്ടറിലിരുത്തി മാതാവ് ഭക്ഷണം നൽകുന്നതിനിടെയാണ് പെട്ടെന്ന് തൊണ്ടയിൽ കുടുങ്ങിയത്. കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ട് മാതാവ് ഉടൻ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നുണ്ട്.

തുടര്‍ന്ന് കുഞ്ഞിന്‍റെ പുറത്ത് തട്ടികൊടുക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതിനിടെ കുഞ്ഞിന്‍റെ പിതാവ് വീട്ടിന്‍റെ അകത്ത് നിന്ന് വന്നു. ഉടൻ തന്നെ കുഞ്ഞിനെ എടുത്ത് കമഴ്ത്തി കിടത്തിയശേഷം പുറത്ത് ശക്തമായി തട്ടുന്നതും സിസിടിവി ദൃശ്യത്തിൽ കാണാം. ഇതോടെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തുവന്നു. സിവിൽ ഡിഫന്‍സ് അംഗമായി പ്രവര്‍ത്തിക്കുന്നതിനിടെ ലഭിച്ച പരിശീലനമാണ് ഷെഫീഖ് അമ്മിനിക്കാടിന് സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താൻ തുണയായത്. സെക്കന്‍ഡുകള്‍ക്കുള്ളിൽ തന്നെ കുഞ്ഞിനെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താനായതിന്‍റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് ഷെഫീഖും വീട്ടുകാരും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

കെഎസ്ഇബി ഓഫിസിലേക്ക് വിളിച്ച ആൾക്ക് മന്ത്രിയുടെ നമ്പർ നൽകിയതായി പരാതി

0
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് പണി കൊടുത്ത് കെഎസ്ഇബി ജീവനക്കാരൻ....