ലണ്ടനില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ പിതാവ് കുറ്റം സമ്മതിച്ചു

For full experience, Download our mobile application:
Get it on Google Play

ഇല്‍ഫോര്‍ഡ്: ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കുത്തി കൊലപ്പെടുത്തിയ പിതാവ് നടരാജ നിത്യകുമാര്‍ (41) കുറ്റം സമ്മതിച്ചു. ഇല്‍ഫോര്‍ഡില്‍ ഏപ്രില്‍ 26 നായിരുന്നു സംഭവം. മൂന്ന് വയസുകാരനായ നിഗിഷ്, 9 മാസം പ്രായമുള്ള മകള്‍ പവിനിയ എന്നിവരെയാണ് നടരാജ നിത്യകുമാര്‍ കെലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മ കുളിക്കുകയായിരുന്നു. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്.

പോലീസെത്തുമ്പോള്‍ ഇരുവരും പരുക്കേറ്റ നിലയിലായിരുന്നു. പവിനിയ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. നിഗിഷിനെ വൈറ്റ്ചാപലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. പരുക്കേറ്റ നടരാജനെ ചികിത്സയ്ക്കു ശേഷം കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

മകനെയും മകളെയും കൊന്നതായി പ്രതി പോലീസിനോട് സമ്മതിച്ചു. കടയില്‍ ജോലി ചെയ്യുന്നതിനിടെ ഉപഭോക്താക്കള്‍ തന്നെ അസ്വസ്ഥനാക്കിയതിനാല്‍ താന്‍ മാനസിക വിഷാദത്തിലായിരുന്നുവെന്നും നടരാജന്‍ പറഞ്ഞു. പ്രതിക്ക് മുന്‍കാല അക്രമ ചരിത്രമില്ലെന്നും ഡോക്ടര്‍മാരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും പറഞ്ഞ് കോടതി ഡിസംബര്‍ 10 വരെ വിധി പറയുന്നത് നീട്ടി. പ്രതിയെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...