പൊന്നാനിയിലെ യുവതിയുടെ മരണം കൊലപാതകം ; ഭര്‍ത്താവ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : മലപ്പുറം പൊന്നാനിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പോലീസ്. ഭർത്താവ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ ലഹരിക്കടിമയാണെന്നും പോലീസ് പറയുന്നു. മുഹമ്മദും ഫാത്തിമയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നുവെന്നും പോലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണലില്‍ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇതിന് മുകളില്‍ മണല്‍വാരിയിടുകയും ചെയ്തിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവര്‍ക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാല് തെരുവ് നായ്ക്കള്‍ വലിച്ചിഴക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മുഹമ്മദിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരപ്പനങ്ങാടിയില്‍ നിന്ന് ഇയാളെ പിടികൂടുന്നത്. അതേസമയം, പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...