ഇടുക്കി: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെതിരെ യുവാവിന്റെ കുറിപ്പ് വൈറല്‍.
സെബില്‍ എബ്രഹാമിന്റെ കുറിപ്പ് ഇങ്ങനെ :
ഇന്ന് നമുക്ക് രണ്ട് കുടുംബങ്ങളെ പരിചയപ്പെടാം
1 നെഹ്‌റു കുടുംബം
ചിത്രത്തില്‍ ഉള്ളത് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, ഫിറോസ് ഗാന്ധി
ആരൊക്കെ ആണിവര്‍ എന്ന് നോക്കാം
ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആക്കിയ രാജ്യത്തിന് വേണ്ടി സ്വന്തം ജീവന്‍ നല്‍കിയ ഇന്ദിരയും മകന്‍ രാജീവും, രാജ്യത്തിനുവേണ്ടി ഭര്‍ത്താവിനെ നഷ്ടപ്പെട്ട സോണിയ എന്ന ഭാര്യ. രാഹുല്‍, പ്രിയങ്ക എന്ന രണ്ട് മക്കള്‍. ഇതാണ് രാഹുല്‍ ഗാന്ധിയുടെ കുടുംബം.
ഇനി ചിത്രം 2 പാലിയത്ത് കുടുംബം
അപ്പന്‍- പാലിയത്ത് ജോര്‍ജ്, ഭാര്യ, മകന്‍ ജോയ്സ് ജോര്‍ജ്, ഭാര്യ അനുപമ, മക്കള്‍
ഇനി ആരാണ് പാലിയത്ത് ജോര്‍ജ്?
പാവപ്പെട്ട ആദിവാസി സമൂഹത്തിന് ഉപജീവനം നടത്തുവാന്‍ സര്‍ക്കാര്‍ കൊടുത്ത ഭൂമി മോഷ്ടിച്ച് സ്വന്തം മക്കള്‍ക്ക് അവകാശം വീതിച്ചു കൊടുത്ത അപ്പന്‍
ആരാണ് ജോയ്സ് ജോര്‍ജ്?
ചക്ക വീണ് മുയല്‍ ചത്തതുപോലെ പാര്‍ലമെന്റിലേക്ക് പോയ മുന്‍ ഇടുക്കി എംപി. മുയല്‍ ചത്തു ചീഞ്ഞപ്പോള്‍ നാട്ടുകാര്‍ എടുത്തു ശവം അടക്കം നടത്തി. അപ്പോള്‍ ഇത്രയുമാണ് പറയാനുള്ളത് ഇനി നിങ്ങള്‍ മനസ്സിലാക്കുക കുടുംബ മാഹാത്മ്യം
(അമ്മയെയും ഭാര്യയെയും കുറിച്ച് പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ഞാന്‍ പഠിച്ച രാഷ്ട്രീയം അതല്ല )
As simple as that
ജോയ്സേ…
നിന്റെ തന്ത അല്ല രാഹുല്‍ ഗാന്ധിയുടെ തന്ത