സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിൽ : പവന്റെ വില 33,080 രൂപയായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് സ്വർണവില 11 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച പവന്റെ വില 280 രൂപ കുറഞ്ഞ് 33,080 രൂപയിലെത്തിയതോടെയാണിത്. ഗ്രാമിന്റെ വില 4135 രൂപയുമായി. ഇതോടെ ഉയർന്ന നിലവാരത്തിൽനിന്ന് സ്വർണത്തിന് 9000 രൂപയോളമാണ് കുറവുണ്ടയത്. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1,704.90 ഡോളറിലേയ്ക്ക് താഴ്ന്നു. ഡോളർ കരുത്താർജിച്ചതും യുഎസ് ട്രഷറി ആദായം ഉയർന്നതുമാണ് സ്വർണവിലയെ ബാധിച്ചത്.

ലോകമെമ്പാടും കോവിഡ് വാക്‌സിന് വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും രാജ്യങ്ങളുടെ സമ്പദ്ഘടനകൾ പ്രതാപം തിരിച്ചുപിടക്കാൻ തുടങ്ങിയതുമാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 0.4ശതമാനംകുറഞ്ഞ് 44,538 രൂപയിലുമെത്തി. തുടർച്ചയായി നാലാംദിവസവും വിലയിൽ ഇടിവുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...