അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെ അറസ്‌റ്റ് ചെയ്യണം : ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ ജോയ്‌സ് ജോര്‍ജിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരേ ജോയ്‌സ്‌ ജോര്‍ജ് നടത്തിയത് അങ്ങേയറ്റം മോശമായ പരാമര്‍ശമാണ്. രാഹുല്‍ ഗാന്ധിയുടെ പരിപാടികളിലെ ആള്‍ക്കൂട്ടം കണ്ട് വിറളി പൂണ്ടാണ് ജോയ്‌സ് ജോര്‍ജിന്റെ പരാമര്‍ശമെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. “രാഹുല്‍ ഗാന്ധിയുടെ പര്യടന പരിപാടികളില്‍ ലക്ഷണക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നത് കണ്ട് വിറളി പൂണ്ടിയിരിക്കുകയാണ് സിപിഎം. അതുകൊണ്ടാണ് ജോയ്‌സ്‌ ജോര്‍ജിനെപ്പോലൊരു മുന്‍ എംപി ഇത്തരം തരംതാണ പ്രസംഗം നടത്തിയത്. ഒരിക്കലും ഇതംഗീകരിക്കാന്‍ കഴിയില്ല.

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് അദ്ദേഹത്തിന്റെ പേരില്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണം. രാഹുല്‍ ഗാന്ധിയെപ്പോലൊരു ദേശീയ നേതാവിനെതിരേ വളരെ അപമാനകരമായ രീതിയില്‍ അദ്ദേഹം സംസാരിച്ചു”. നാട്ടിലെ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയാണിത് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ അശ്ലീല പരാമര്‍ശം ജോയ്‌സ്‌ ജോര്‍ജിന്റെ പാരമ്പര്യത്തിന്റെ ഭാഗമായി കണക്കാക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അഭിപ്രായപ്പെട്ടു. “എംഎം മണിയുടെ അതേ ഭാഷയിലാണ് ജോയ്‌സ് സംസാരിക്കുന്നത്. ഡിജിപിക്ക് പരാതി നല്‍കും. വൈകിട്ട് ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും നടത്തും ഇബ്രാഹിം കുട്ടി കല്ലാര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...