ചെങ്ങന്നൂർ: എഫ്.സി.ഐയിൽ ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയുടെ കാർ പോലീസ് പിടിച്ചെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ പ്രതിയായ മുളക്കുഴ സ്വദേശിയും ബിജെപി നേതാവുമായ സനു എൻ നായരുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. സനുവിന്റെ ഉടമസ്ഥതയിലുളള കിയ കമ്പനിയുടെ 25 ലക്ഷം രൂപ വിലവരുന്ന ആഡംബര കാർ കാരയ്ക്കാട്ടെ ഒരു വീട്ടിൽ നിന്നുമാണ് പോലീസ് കണ്ടെടുത്തത്. നിരവധി ആളുകളിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിനു പരാതി ലഭിച്ചിരുന്നു. സനു എൻ നായർ ഒളിവിലാണ്
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം നൽകി പണം തട്ടിയ ബിജെപി നേതാവിന്റെ കാർ പോലീസ് പിടിച്ചെടുത്തു
RECENT NEWS
Advertisment