അന്യപുരുഷന്മാരുമായുള്ള ശാരീരികബന്ധം ഭർത്താവ് അറിഞ്ഞാൽ ഉപേക്ഷിക്കുമോ എന്ന ഭയം ; രാജസ്ഥാനിലെ കൂട്ടബലാത്സംഗ പരാതി വ്യാജമെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ഭിൽവാരയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതി വ്യാജമാണെന്ന് പോലീസ്. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തി. യുവാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് 25 കാരി പീഡന നാടകം നടത്തിയതെന്നും പോലീസ്. നടക്കാനിറങ്ങിയ തന്നെ മൂന്ന് പേർ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയും നഗ്നയായി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞിരുന്നത്. പ്രതികൾ തന്നെ മർദിച്ചെന്നും താൻ മാനസികരോഗിയാണെന്ന് കരുതി ആരും സഹായിച്ചില്ലെന്നും യുവതി ആക്ഷേപിച്ചു. യുവതി നഗ്നയായി റോഡരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

കസ്റ്റഡിയിലെടുത്ത യുവാക്കളെയും യുവതിയെയും ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പീഡന കഥ പുറത്തായത്. മൊബൈൽ ഫോണിലെ കോൾ റെക്കോർഡിംഗിൽ നിന്ന് ശനിയാഴ്ച വൈകുന്നേരം യുവതി അവരുമായി സംസാരിച്ചതായും പണത്തിനായി കണ്ടുമുട്ടാൻ സമ്മതിച്ചതായും കണ്ടെത്തി. യുവതിയുടെ സമ്മതത്തോടെയാണ് രണ്ട് പുരുഷന്മാർ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്. രാത്രി തങ്ങൾക്കൊപ്പം ചെലവഴിക്കാൻ യുവാക്കൾ നിർബന്ധിച്ചതിനെത്തുടർന്ന് തർക്കമുണ്ടായതായി.

വീട്ടിലേക്ക് മടങ്ങണമെന്ന് യുവതി വാശിപിടിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. തുടർന്ന് യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ച് വീടിന് പുറത്തിറങ്ങി കൂട്ടബലാത്സംഗത്തിനിരയായി എന്ന് പറഞ്ഞ് വഴിയാത്രക്കാരനോട് സഹായം തേടുകയായിരുന്നുവെന്ന് പൊപോലീസ് പറഞ്ഞു. അന്യപുരുഷന്മാർക്കൊപ്പം പോയതറിഞ്ഞാൽ ഭർത്താവ് ഉപേക്ഷിച്ചു പോകുമോയെന്ന ഭയത്തിലായിരുന്നു പെൺകുട്ടി ഈ നാടകം കളിച്ചതെന്നും പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...

ഓണക്കാല ചെലവ് ; 2200 കോടി കൂടി കടമെടുക്കാനൊരുങ്ങി കേരളം

0
തിരുവനന്തപുരം : ഓണക്കാല ചെലവ് നേരിടാൻ കേരളം 2200 കോടി കൂടി...

പൊന്നിൻ ചിങ്ങം എത്തി : കേരളത്തിന് ഇന്ന് സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി

0
ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും പുതുവർഷപിറവി. പഞ്ഞമാസത്തെ മറികടന്ന് പട്ടിണിയുടെയും...

സോണിയ ​ഗാന്ധിക്കെതിരായ പരാതി ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി ഡൽഹി പോലീസ്

0
ന്യൂഡൽഹി : സോണിയ ഗാന്ധിക്കെതിരായ പരാതിയിൽ നിയമോപദേശം തേടി ഡൽഹി പോലീസ്....