Thursday, May 30, 2024 10:15 pm

മുരിങ്ങയെ ഇങ്ങനെ പരിചരിക്കാം ; നല്ല വിളവ് ലഭിക്കും

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും അധികം കൂടുതൽ വിളവ് ലഭിക്കുന്ന ഒന്നാണ് മുരിങ്ങ. കാര്യമായ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഇവൻ പോഷക ഗുണങ്ങളുടെ കാര്യത്തിൽ വളരെ മുൻപന്തിയിലാണ്. നിരവധി പോഷക ഗുണങ്ങളാണ് മുരിങ്ങയിൽ അടങ്ങിയിട്ടുള്ളത്. വൈറ്റമിൻ സി ഓറഞ്ചിൽ നിന്നും ലഭിക്കുന്നതിന്റെ ആറ് ഇരട്ടിയും ക്യാരറ്റിൽ ഉള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ എ യും പാലിൽ ഉള്ളതിന്റെ നാലിരട്ടി കാൽസ്യവും ബദാമിൽ ഉള്ളതിനേക്കാൾ മൂന്നിരട്ടി വൈറ്റമിൻ ഇയും അടങ്ങിയ മുരിങ്ങ പോഷകഗുണങ്ങളാൽ സമ്പന്നമാണ്. ഇവ കൂടാതെ പൊട്ടാസ്യം, ഇരുമ്പ്, ധാതുലവണങ്ങൾ, ഒമേഗ 3, ഒമേഗ 6 തുടങ്ങിയ ഫാറ്റി ആസിഡുകളാലും സമ്പന്നമാണ് മുരിങ്ങ. വരണ്ട കാലാവസ്ഥയാണ് മുരിങ്ങയ്‌ക്ക് നല്ലത്. ഉഷ്ണകാലവിളയായ മുരിങ്ങക്ക് വളർച്ച ഉണ്ടാവുന്നതിനും ശരിയായി കായ പിടിക്കുന്നതിനും വളക്കൂറുള്ള വളർച്ച മാധ്യമം അത്യാവശ്യമാണ്.

കുറഞ്ഞ നിലവിൽ നന്നായി വളം ചെയ്താൽ ധാരാളം പൂക്കുകയും കായ്‌ക്കുകയും ഒക്കെ ചെയ്യുന്ന ഒന്നാണ് മുരിങ്ങ. ഒരു മുരിങ്ങക്ക് 10 കിലോ ചാണകപ്പൊടി, ഒരു കിലോ വേപ്പിൻപിണ്ണാക്ക്, അരക്കിലോ രാജഫോസ്, ഒരു കിലോ ചാരം എന്നിവ നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം 5 ചിരട്ട വീതം മൂന്നുമാസം കൂടുമ്പോൾ ഇട്ടുകൊടുത്താൽ നന്നായി വിളവ് നൽകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജൈവവളങ്ങളായി ഇടയ്‌ക്ക് കടലപ്പിണ്ണാക്ക് കുതിർത്തതോ ചാണക തെളിയോ ബയോഗ്യാസ് സ്ലറിയോ നൽകാവുന്നതാണ്. വളങ്ങൾ മഴയുള്ള സമയത്ത് ചേർക്കുന്നതാണ് നല്ലത്. ചിലയിടങ്ങളിൽ ഒരു മരത്തിന് 10കിലോ അളവിൽ കോഴിവളം ചേർക്കുന്നതും കാണാറുണ്ട്. സാധാരണയായി ഫെബ്രുവരി- മാർച്ച്‌ മാസങ്ങളിലാണ് മുരിങ്ങ പൂക്കുന്നത്. ഈ സമയത്ത് വേനൽക്കാലമായതിനാൽ വെള്ളം ഒഴിക്കാതിരിക്കുന്നതാണ് നല്ലത്. 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെ ചൂടും വളരെക്കുറച്ച് മാത്രം വെള്ളവും ഉള്ളതാണ് മുരിങ്ങ നന്നായി പൂക്കുന്നതിന് ഗുണം ചെയ്യുക. മുരിങ്ങയുടെ വളർച്ച നിയന്ത്രിക്കുന്നതിനായി കൊമ്പുകൾ വെട്ടിയൊതുക്കേണ്ടതും ആവശ്യമാണ്. മൂന്നടി വരെ ഉയർന്ന മുരിങ്ങ ചെടിയിൽ നാലോ അഞ്ചോ ശിഖരങ്ങൾ മാത്രമേ ഒന്നരവർഷം ആകുമ്പോൾ വളരാൻ അനുവദിക്കാവൂ. ബാക്കിയുള്ളവയെല്ലാം മുറിച്ചു നീക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി

0
പാലക്കാട്: പാലക്കാട് കോങ്ങാട് കടമ്പഴിപ്പുറം അഴിയന്നൂരിൽ വീട്ടമ്മയെയും സുഹൃത്തിനെയും മരിച്ചനിലയിൽ കണ്ടെത്തി....

ബംഗ്ലൂരുവിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച, 4 മലയാളി യുവാക്കൾ അറസ്റ്റിൽ

0
ബംഗളൂരു: ബംഗളൂരുവിലെ സോളദേവനഹള്ളിയിൽ ഫ്ലാറ്റിൽ കയറി തോക്ക് ചൂണ്ടി കവർച്ച. നാല്...

കെഎസ്ആര്‍ടിസി ബസിലെ പ്രസവം : ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ്...

0
തൃശൂർ : കെഎസ്ആര്‍ടിസി ബസിലെ പ്രസവം. കെഎസ്ആർടിസി ജീവനക്കാരെ നേരിട്ടു വിളിച്ച്...

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ക്യാബിൻ ക്രൂ പിടിയിൽ

0
കണ്ണൂർ: മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ്...