സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർനിർണ്ണയം ; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് പുനർ നിർണയിക്കാനുള്ള ഹൈക്കോടതി തീരുമാനത്തിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലെ എംബിബിഎസ് പ്രവേശന ഫീസ് പുനർനിർണയിക്കാനാണ് ഹൈക്കോടതി നടപടി തുടങ്ങിയത്. ഇത് ഫീസ് നിർണയ സമിതിയുടെ അധികാരത്തിലേക്കുള്ള ഹൈക്കോടതിയുടെ കടന്നുകയറ്റമാണെന്നാണ് സർക്കാരിന്റെ വാദം.

നേരത്തെ നിശ്ചയിച്ച ഫീസിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു. ഫീസ് പുനർനിർണ്ണയിക്കുന്നതിന് എതിരെ വിദ്യാർഥികൾ നൽകിയ ഹർജികളും കോടതിയുടെ മുൻപാകെ എത്തും. നാലരലക്ഷം മുതൽ അഞ്ചരലക്ഷം രൂപ വരെയാണ് ഫീസ് നിർണയ സമിതി നിശ്ചയിച്ച ഫീസ്. 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായാണ് കോളേജുകൾ ആവശ്യപ്പെടുന്നത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജികൾ പരിഗണിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...