ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഗൈഡ്‌ലൈനില്‍ പുനരാലോചനവേണം. തിങ്കളാഴ്ച സിബിഎഫ്‌സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തും. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. ”ജാനകി വേഴ്‌സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാന്‍ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്‌കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകള്‍ വര്‍ധിച്ചുവരുന്നുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങള്‍ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്‌ലൈനുകള്‍ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് ജെഎസ്‌കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത്.

കേരളത്തിന്റെ സാംസ്‌കാരിക സമൂഹം ഇത് അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു കൊണ്ടേയിരിക്കും. സ്വതന്ത്രം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയം. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള്‍ കരുതേണ്ടതില്ല. ഇത് സമീപകാലത്ത് ആരംഭിക്കുകയും നിര്‍ബാധം തുടരുകയും ചെയ്യുന്ന പ്രവണതയാണ്. ഇത് കൂടുതല്‍ കൂടുതല്‍ സാസ്‌കാരികമായി നമ്മുടെ സമൂഹത്തെ ബാധിക്കുകയും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ തുടര്‍ച്ചയായി മാറുകയും ചെയ്യുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ട് സിനിമയുടെ മാത്രം പ്രശ്‌നമാണെന്ന രീതിയില്‍ ഇതിനെ കാണുന്നത് ശരിയല്ല. അതുകൊണ്ടാണ് സാംസ്‌കാരിക രംഗം ശ്രദ്ധിക്കുന്ന പ്രത്യക്ഷ സമരപരിധിയിലേക്ക് പോകാന്‍ ഫെഫ്ക തീരുമാനിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...