ഇതര സമുദായക്കാരനെ പ്രണയിച്ചു ; യുവതിയെ സഹോദരന്മാർ കഴുത്ത് ഞെരിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇതര സമുദായക്കാരനെ പ്രണയിച്ചതിന്‍റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. ഉത്തർ പ്രദേശിലെ ഗാസിയാബാദിലെ കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മുറാദ് നഗറിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ പട്രോളിങ്ങിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് ക്രൂരകൃത്യത്തിന്‍റെ വിവരങ്ങൾ പുറത്തറിഞ്ഞത്.

സുഫിയാൻ, മഹ്താബ് എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഷീബ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഡൽഹിയിൽ ബന്ധുക്കൾക്കൊപ്പമാണ് ഷീബ താമസിച്ചിരുന്നത്. ഇതര സമുദായത്തിലെ യുവാവുമായുള്ള ഷീബയുടെ ബന്ധത്തെ ഇവർ എതിർത്തു. ഷീബ പിന്മാറാതിരുന്നതോടെയാണ് ക്രൂരകൃത്യം നടത്തിയത്. അറസ്റ്റിലായ യുവാക്കളെ ചോദ്യം ചെയ്യൽ തുടരുകയാണ്. കഴുത്തിൽ മുണ്ട് മുറുക്കിയാണ് സഹോദരിയെ കൊന്നതെന്ന് ഇവർ വെളിപ്പെടുത്തി. യുവതിയുടെ വസ്ത്രങ്ങളും ചെരിപ്പുകളും മാത്രമാണ് കനാലിൽനിന്നും ലഭിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...