ഇളകൊള്ളൂര്‍ കടവിലെ കടത്തുവള്ള സർവീസ് പുനരാരംഭിക്കണം

For full experience, Download our mobile application:
Get it on Google Play

ഇളകൊള്ളൂര്‍ : ഇളകൊള്ളൂര്‍ കടവിലെ കടത്തുവള്ള സർവീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച്  പ്രദേശവാസികള്‍. സർക്കാർ നിയന്ത്രണത്തിലുള്ള പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിനെയും മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂരിനെയും ബന്ധിപ്പിക്കുന്ന കടത്തു വള്ളം സർവ്വീസ് നിർത്തിയതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

നിലവിൽ കടത്തുകാരന് കൃത്യമായിപണം സർക്കാരിൽ നിന്നും നൽകുന്നില്ലെന്നുള്ള പരാതിയുണ്ട്. ഈ കാരണത്താൽ സർവ്വീസ് നടത്താൻ കഴിയില്ലെന്ന് വള്ളം ഉടമ പറയുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എത്താനും വിവിധ ആവശ്യങ്ങൾക്കായി ഇളകൊള്ളൂരിൽ സ്ഥിതി ചെയ്യുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഐ ടി ഐ, ഇളകൊള്ളൂർ മഹാദേവ ക്ഷേത്രത്തിലേക്കും വെട്ടൂർ ആയിരവില്ലൻ ക്ഷേത്രത്തിലേക്കും നിരവധി പേരാണ് അച്ചൻകോവിൽ നദിയുടെ അതിർ വരമ്പ് കടന്ന് വർഷങ്ങളായി ഇരുകരകളിലേക്കും എത്തിയിരുന്നത്.

വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സർക്കാർ കടത്ത് സർവ്വീസ് പുനരാരംഭിക്കണമെന്ന് പ്രമാടം പഞ്ചായത്തിലെ ഇളകൊള്ളൂരിലെയും മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ വെട്ടൂരിലെയും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് ബ്ലോക്ക് അംഗങ്ങൾ മുതൽ എംഎൽഎ വരെയുള്ളവർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...