ഈ അന്വേഷണത്തില്‍ വിശ്വാസമില്ല, ആദിവാസികളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത് ; അമ്പലവയല്‍ പോക്‌സോകേസിലെ ഇരയുടെ പിതാവ്‌

For full experience, Download our mobile application:
Get it on Google Play

വയനാട് : അമ്പലവയല്‍ പോക്‌സോ കേസ് ഇരയെ എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഊട്ടിയിലെ തെളിവെടുപ്പിനിടെ എഎസ്‌ഐ മകളുടെ കയ്യില്‍ കയറിപ്പിടിച്ചു. സംഭവം പുറത്തുപറയരുതെന്ന് പോലീസ് മകളോട് ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

”ഈ അന്വേഷണത്തില്‍ വിശ്വാസമില്ല, ആദിവാസികളെപ്പോലെയാണ് ഞങ്ങളെ കണക്കാക്കുന്നത്, വിദ്യാഭ്യാസമില്ല, വിവരമില്ല എന്നൊക്കെയാണ് അവരുടെ ചിന്താഗതി, പോലീസ് വീട്ടിലേക്ക് വന്നിട്ടില്ല, ഒപ്പിടാനാണെന്ന് പറഞ്ഞ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ ഒന്നും ചെയ്യിക്കാതെ പറഞ്ഞയച്ചു”- പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു.

അമ്പലവയല്‍ എഎസ്‌ഐ, ടി.ജെ. ബാബുവിനെതിരെയാണ് കേസ്. സസ്‌പെന്‍ഷനിലായ എഎസ്‌ഐ ഒളിവിലാണ്. അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അമ്പലവയല്‍ ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബുവിന്‍റെ അറസ്റ്റ് ഉടനുണ്ടാകും. വയനാട് അമ്പലവയല്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐയാണ് ബാബു. ജില്ല പോലീസ് മേധാവി ആര്‍. ആനന്ദിന്‍റെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായരാണ് നടപടിയെടുത്തത്.

എഎസ്‌ഐക്കെതിരെ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. പതിനേഴുകാരിയായ അതിജീവിതയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവദിവസം കൂടെയുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥനടക്കമുള്ള പോലീസുകാര്‍ക്ക് വീഴ്ച സംഭവിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

പോക്‌സോ കേസിന് പുറമെ പട്ടികജാതി – പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും ഉദ്യോഗസ്ഥനെതിരെ കേസടുത്തിട്ടുണ്ട്. മാനന്തവാടി എസ്‌എംഎസ് ഡിവൈഎസ്‌പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ജൂലൈ 26 ന് ഊട്ടിയില്‍ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവര്‍ഗ വിഭാത്തില്‍പ്പട്ട പെണ്‍കുട്ടിയെ എഎസ്‌ഐ ഉപദ്രവിച്ചെന്നാണ് കേസ്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഊട്ടിയില്‍ നിന്ന് മടങ്ങവേ നഗരത്തില്‍ വണ്ടി നിര്‍ത്തി. ഗ്രേഡ് എഎസ്‌ഐ ടി.ജി ബാബു പെണ്‍കുട്ടിയെ മാറ്റി നിര്‍ത്തി കയ്യില്‍ കയറി പിടിക്കുകയും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന്  ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. മാനന്തവാടി എസ്‌എംഎസ് ഡിവൈഎസ്‌പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...