ഹരിതഭാവിക്കായി കൈകോർത്ത്  ഫെസ്റ്റിവയ്ക്ക് സമാപനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കുടുംബശ്രീ  മിഷന്‍റെ നേതൃത്വത്തിൽ ജില്ലയിലെ നഗര ഗ്രാമ സി.ഡി.എസു കളിലായി ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ ബാലസഭകൾ രൂപീകരിക്കുന്നതിനും നിർജ്ജീവമായവയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ബാലസഭാംഗങ്ങൾക്കായി ജില്ലയിലെ 58 സി.ഡി.എസു കളിലും സംഘടിപ്പിച്ചു വന്ന ‘കളിക്കൂട്ടം ഫെസ്റ്റീവ’  ക്യാമ്പ് അവസാനിച്ചു. ബാലസഭ അംഗങ്ങളിൽ പരിസ്ഥിതി അവബോധം, പുനരുപയോഗ സംസ്കാരം, സൃഷ്ടിപരമായ പഠനശൈലി എന്നിവ വളർത്തുകയും വ്യക്തിത്വ വളർച്ച, സാമൂഹിക ബോധം, സൃഷ്ടി പരമായ കഴിവുകൾ, നേതൃത്വഗുണങ്ങൾ എന്നിവ വികസിപ്പിക്കുകയുമാണ്  ക്യാമ്പുകളുടെ പ്രധാന ലക്ഷ്യം.

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള വെല്ലുവിളികളെ മുൻനിർത്തി കാർബൺ ന്യൂട്രാലിറ്റി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുകന്നതിനായി  ക്യാമ്പുകളിൽ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി കുളവാഴയിൽ നിന്ന് പേപ്പർ നിർമ്മിക്കുന്ന മാതൃക അവതരിപ്പിച്ചു. “കാർബൺ മാലിന്യ രഹിത കേരളം” എന്ന വിഷയത്തിൽ   ക്യാമ്പുകളുടെ ഭാഗമായി ബാല സഭ അംഗങ്ങൾക്ക് പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനവും നൽകി. കുളവാഴയുടെ തണ്ട് ഉപയോഗിച്ച് പേപ്പർ നിർമ്മിക്കുന്ന രീതി   ക്യാമ്പുകളിൽ പരിചയപ്പെടുത്തി . കുളവാഴ ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ കാബേജ്, കോളിഫ്ളവർ, വാഴപ്പിണ്ടി എന്നിവ  ഉപയോഗിച്ച് പേപ്പർ നിർമ്മിക്കുന്ന രീതികളും അവതരിപ്പിച്ചിരുന്നു .കൂടാതെ ഇവയുടെ പേപ്പർ പൾപ്പ് ഉപയോഗിച്ച് വിവിധ അലങ്കാര രൂപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ നിർമിക്കുന്നതിനും കുട്ടികൾക്ക്  പരിശീലനം നൽകി. ഓരോ സിഡിഎസിൻ്റെ  ക്യാമ്പുകളിലും കുടുംബശ്രീ മിഷന്‍റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ച  ബാലസഭ ആർ.പി മാരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...