Saturday, April 19, 2025 7:11 pm

വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 14 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീക്ഷേത്രത്തിലെ ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 14 മുതൽ 23 വരെ നടക്കും. 14-ന് പുലർച്ചെ 5.30-ന് വിഷുക്കണി ദർശനത്തോടെ ഉത്സവപരിപാടികൾ ആരംഭിക്കും. 7.30-ന് തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ ഭട്ടതിരിപ്പാട് ഉത്സവം കൊടിയേറ്റും. എട്ടിന് യജ്ഞാചാര്യൻ ഹരിപ്പാട് അച്യുതശാസ്ത്രിയുടെ നേതൃത്വത്തിൽ സപ്താഹയജ്ഞം ആരംഭിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ എട്ടിന് കലശപൂജ, ശ്രീഭൂതബലി എന്നിവയും യജ്ഞവേദിയിൽ രാവിലെ ആറിന് വിഷ്ണുസഹസ്രനാമം, 7.30-ന് ഭാഗവത പാരായണം, 12-ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, ഏഴിന് പ്രഭാഷണം, ഭജന എന്നിവ ഉണ്ടായിരിക്കും. 16-ന് രാവിലെ 10-ന് ഉണ്ണിയൂട്ട്, 17-ന് രാവിലെ 10-ന് നവഗ്രഹപൂജ, വൈകിട്ട് 5.15-ന് വിദ്യാഗോപാലമന്ത്രാർച്ചന, 18-ന് രാവിലെ 10-ന് രുക്മിണീസ്വയംവരം, വൈകിട്ട് 5.15-ന് സർവ്വൈശ്വര്യപൂജ, 19-ന് രാവിലെ 10.30-ന് സർപ്പക്കാവിൽ നൂറുംപാലും, 18-ന് വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന, 19-ന് വൈകിട്ട് അഞ്ചിന് സർവ്വൈശ്വര്യപൂജ.

20-ന് പകൽ 12-ന് അവഭൃഥസ്നാന ഘോഷയാത്ര, ഒന്നിന് സമൂഹസദ്യ എന്നിവയോടെ സപ്താഹയജ്ഞം സമാപിക്കും. അന്ന് രാത്രി ഏഴിന് വെള്ളിയറ ഗുരുപദം അവതരിപ്പിക്കുന്ന വീരനാട്യം, 7.30-ന് അംബിക നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടാകും. 21-ന് രാവിലെ കലശപൂജയ്ക്കുശേഷം ഉത്സവബലി, 12.30-ന് ഉത്സവബലിദർശനം, രാത്രി ഏഴിന് പെരുമ്പെട്ടി സമസ്ത ഹിന്ദുസമുദായസഖ്യം മാതൃസമിതിയുടെ തിരുവാതിര, 7.30-ന് മുക്കുഴി ശിവപാർവതി നൃത്തകലാലയത്തിന്റെ നൃത്തനൃത്യങ്ങൾ, 22-ന് രാവിലെ എട്ട് മുതൽ അൻപൊലി, പറ സമർപ്പണം, വൈകിട്ട് അഞ്ചിന് സേവ, 11-ന് പള്ളിവേട്ട, 23-ന് രാവിലെ എട്ടിന് അൻപൊലി, പറ സമർപ്പണം, വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട്, 7.30-ന് ക്ഷേത്രത്തിലേക്ക് എതിരേൽപ്, ഒമ്പതിന് മൂവാറ്റുപുഴ ഭൈരവി ഓർക്കസ്ട്രയുടെ ഗാനമേള.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 196 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍18) സംസ്ഥാന വ്യാപകമായി നടത്തിയ...

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം ; മരണസംഖ്യ 11 ആയി

0
ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 11 ആയി....

മദ്യലഹരിയിൽ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി

0
മലപ്പുറം: എടക്കരയിൽ മദ്യലഹരിയിൽ പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത...