ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് 31-ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് 31-ന് കൊടിയേറും. ബുധനാഴ്ച രാവിലെ 4.30-ന് മൂലസ്ഥാനമായ വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നള്ളിപ്പ്. എട്ടിന് വിളക്കുമാടം കൊട്ടാരത്തിൽനിന്ന് ക്ഷേത്രസന്നിധിയിലേക്ക് മുളയെഴുന്നള്ളിപ്പ്. രാവിലെ 10.20-നും 10.45-നും ഇടയിലുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ്. തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെയും മേൽശാന്തി എൻ.രാജീവ്കുമാറിന്‍റെയും കാർമികത്വത്തിൽ നടക്കും. ഉച്ചയ്ക്ക് 12-ന് കൊടിയേറ്റ് സദ്യ. വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 6.15-ന് അഷ്ടദിഗ്പാലകർക്ക് കൊടിയേറ്റ്. 6.30-ന് തിരുവാതിര, 7.30-ന് നൃത്തനൃത്യങ്ങൾ, 8.30-ന് ഭക്തിഗാനമേള തുടർന്ന് വെടിക്കെട്ട്.

രണ്ടാം ദിവസമായ ഫെബ്രുവരി ഒന്നിന് ആറിന് തിരുക്കുറൽ സ്തുതിസേവ, എട്ടുമുതൽ ശ്രീപാർഥസാരഥി നൃത്തസംഗീതോത്സവം മൃദംഗവിദ്വാൻ ഇലഞ്ഞിമേൽ സുശീൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് പഞ്ചരത്നകീർത്തനാലാപനം, രാവിലെ 10 മുതൽ അഞ്ചുവരെ സംഗീത സദസ്സ്. 10.30-ന് ഉത്സവബലി ആരംഭം 12-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, 6.10-ന് കളരിപ്പയറ്റ്, ഏഴിന് നൃത്തോത്സവം, ഒൻപതിന് കഥകളി-ദക്ഷയാഗം. രണ്ടിന് രാവിലെ ഏഴിന് ശ്രീബലി, തുടർന്ന് ചട്ടത്തിൽ മാലചാർത്ത്, സേവ, എട്ടിന് പ്രഭാഷണം കുന്തീസ്തുതി, 10-ന് ഉത്സവബലി ആരംഭം, 12.30-ന് അന്നദാനം, അഞ്ചിന് വേലകളി, 6.30-ന് സേവ, ഏഴിന് തിരുവാതിര, എട്ടിന് ഭജന. മൂന്നിന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തിൽമാലചാർത്ത്, സേവ, ഒൻപതിന് പാഠകം, 12-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, അഞ്ചിന് ഭരതനാട്യം, ആറിന് കാഴ്ചശ്രീബലി തുടർന്ന് വേലകളി, രാത്രി എട്ടിന് നൃത്താഞ്ജലി.

അഞ്ചാം പുറപ്പാട് ദിവസമായ നാലിന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തിൽ മാലചാർത്ത്, സേവ, എട്ടിന് ചാക്യാർകൂത്ത്, ഒൻപതിന് സംഗീതസദസ്സ്, 10.30-ന് ഉത്സവബലി ദർശനം, 12.30-ന് അന്നദാനം, അഞ്ചിന് സോപാനസംഗീതം, 5.30-ന് കാഴ്ചശ്രീബലി, വേലകളി, രാത്രി 8.30-ന് തിരുവാതിര, പത്തിന് അഞ്ചാം പുറപ്പാട്, ഗരുഡവാഹനത്തിൽ എഴുന്നള്ളത്ത്, 11.30-ന് നൃത്തനാടകം. അഞ്ചിന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തിൽ മാലചാർത്ത്, സേവ, ഒൻപതിന് ഓട്ടൻതുള്ളൽ, 12.30-ന് അന്നദാനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, 8.30-ന് സംഗീതസദസ്സ്, പത്തിന് നൃത്തനൃത്യങ്ങൾ. ആറിന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തിൽ മാലചാർത്ത്, സേവ, എട്ടിന് പാഠകം, ഒൻപതിന് തിരുവാതിര, 12.30-ന് അന്നദാനം, നാലിന് അഷ്ടപദി, അഞ്ചിന് പ്രഭാഷണം, 5.30-ന് കാഴ്ചശ്രീബലി വേലകളി, രാത്രി എട്ടിന് കഥാപ്രസംഗം, പത്തിന് കഥകളി-മാരുതി ധനഞ്ജയം.

ഏഴിന് രാവിലെ ഏഴിന് ശ്രീബലി, ചട്ടത്തിൽ മാലചാർത്ത്, സേവ, 8.30-ന് ഓട്ടൻതുള്ളൽ, 10.30-ന് ഉത്സവബലി, 12.30-ന് അന്നദാനം, 5.30-ന്‌ ശ്രീബലി, വേലകളി, 6.30-ന് തങ്കത്തിടന്പ് എഴുന്നള്ളത്ത്, 8.30-ന് ഭക്തിഗാനസുധ. ഫെബ്രുവരി എട്ടിന് പള്ളിവേട്ട, ഏഴിന് ശ്രീബലി, ചട്ടത്തിൽ മാലചാർത്ത്, സേവ, എട്ടിന് ചാക്യാർകൂത്ത്, ഒൻപതിന് ഭക്തിഗാന സദസ്സ്-വൈക്കം വിജയലക്ഷ്മി, 12.30-ന് അന്നദാനം, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി വേലകളി, 10.30-ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 11-ന് പള്ളിവേട്ട വരവ്. ആറാട്ടുദിവസമായ ഒൻപതിന് രാവിലെ 10.30-ന് കൊടിയിറക്ക്, 11.30-ന് ബലിക്കൽപുരയിൽ ദേവദർശനം, 12-ന് ആറാട്ട് സദ്യ, വൈകീട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്, 8.30-ന് ആറാട്ട് കച്ചേരി, രാത്രി 10.30-ന് ആറാട്ട് വരവ്, 12.30-ന് ചുറ്റുവിളക്ക്, തുടർന്ന് വലിയകാണിക്കയോടെ ഉത്സവം സമാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...