ഇലന്തൂർ : ധർമശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച രാവിലെ 9.20-നും 9.55-നും ഇടയിൽ തന്ത്രി ശ്രീമഠം ശശി ശർമയുടെ കാർമികത്വത്തിൽ കൊടിയേറും. പൂവള്ളിമഠം ജ്യോതിഷ് ത്രയംബകം സഹകാർമികത്വം വഹിക്കും. 12.30-ന് കൊടിയേറ്റുസദ്യ, ആറിന് കാണിക്കമണ്ഡപത്തിലേക്ക് എഴുന്നള്ളത്ത്. 8.30-ന് കൈകൊട്ടിക്കളി. ഉത്സവത്തിന്റെ ഏഴ് ദിവസവും പുലർച്ചെ ആറിന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30-ന് കലശപൂജ, ഒൻപതിന് ശീവേലി എഴുന്നള്ളത്ത്, 9.30-ന് അഭിഷേകം, 11-ന് ശ്രീഭൂതബലി, 12-ന് കളഭം ചാർത്ത്, ഉച്ചയ്ക്ക് 12.30-ന് അന്നദാനം എന്നിവ നടക്കും. 28-ന് രാവിലെ എട്ടിന് സമൂഹ മൃത്യുഞ്ജയഹോമം, 29-ന് രാവിലെ 7.45-ന് നാരായണീയം, 30-ന് വൈകിട്ട് 5.30-ന് സോപാനസംഗീതം, 31-ന് രാവിലെ 11.45-ന് നൂറുംപാലും, സർപ്പപൂജ, 12.10-ന് ഓട്ടൻതുള്ളൽ, ആറിന് കളയ്ക്കാട്ട് കാവിലേക്ക് എഴുന്നള്ളത്ത്, ഫെബ്രുവരി ഒന്നിന് വൈകിട്ട് അഞ്ചിന് ഗണപതിക്ഷേത്രത്തിൽനിന്ന് പെരുവേലിക്ഷേത്രം വഴി ധർമശാസ്താക്ഷേത്രത്തിലേക്ക് ഇലന്തൂർപേട്ട എഴുന്നള്ളത്ത്, രാത്രി പള്ളിവേട്ട പുറപ്പാട്, 8.30-ന് തിരുവാതിര, ആറാട്ട് ദിവസമായ രണ്ടിന് വൈകിട്ട് 4.30-ന് ആറാട്ട് എഴുന്നള്ളത്ത്, സേവ, തുടർന്ന് കൊടിയിറക്ക്. രാത്രി 10-ന് നൃത്തനാടകം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033






























