മാലക്കര : തൃക്കോവിൽ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തിങ്കളാഴ്ച തുടങ്ങും. പുലർച്ചെ 4.30-നാണ് വിഷുക്കണി ദർശനം. രാവിലെ 9.30-ന് കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വവും മേൽശാന്തി ആറാട്ടുപുഴ താമരമംഗലം ഇല്ലം പ്രത്യുഷ് എസ്.നമ്പൂതിരി സഹകാർമികത്വവും വഹിക്കും. തുടർന്ന് പഞ്ചാരിമേളം. 11-ന് അനന്തൻകാവിൽ നൂറുംപാലും സർപ്പപൂജയും. വൈകിട്ട് 5.30-ന് തിരുവാതിര, ഏഴിന് മുളയിടീൽ, ശ്രീഭൂതബലി. എട്ടിന് നാടൻപാട്ട്. 15-ന് രാത്രി 7.30-ന് നങ്ങ്യാർകൂത്ത്, 9.30-ന് തിരുവാതിര, കൈകൊട്ടിക്കളി. 16-ന് രാത്രി 7.30-ന് കഥകളി, 17-ന് രാത്രി 7.30 ന് തിരുവാതിര, ഒൻപതിന് ഭക്തിഗാനമേള, 18-ന് വൈകിട്ട് 6.50-ന് ദേവീനടയിൽ വിശേഷാൽ പൂജ, 7.30-ന് സോപാനസംഗീതം, 8.30-ന് തിരുവാതിര,
19-ന് രാത്രി 7.30-ന് തിരുവാതിര, 20-ന് രാവിലെ 9.30-ന് ഉത്സവബലിക്ക് വിളക്കുവെപ്പ്, 10.30-ന് ഉത്സവബലി ദർശനം, രാത്രി 7.30-ന് കഥകളി, 21-ന് രാവിലെ 9.30-ന് ഉത്സവബലിക്ക് വിളക്കുവെപ്പ്, 10.30-ന് ഉത്സവബലി ദർശനം, വൈകിട്ട് ആറിന് സേവ. 22-ന് 10.30-ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30 മുതൽ ഗരുഡവാഹനത്തിൽ സേവയും അൻപൊലി സമർപ്പണവും. രാത്രി 10-ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11-ന് പള്ളിക്കുറുപ്പ്. 23-ന് രാവിലെ എട്ടിന് അഷ്ടാഭിഷേകം, ഒൻപതിന് ആറാട്ടുബലി, 12.30-ന് ആറാട്ടുസദ്യ, അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് ആറാട്ടുപുറപ്പാട്, 7.30-ന് തൃക്കോവിൽ ക്ഷേത്രക്കടവിൽ ആറാട്ട്, എട്ടിന് ആറാട്ടുവരവ്, 9.30-ന് കൊടിയിറക്ക്.