റാന്നി രാമപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവവും വിഷു ആഘോഷവും ഭാഗവതസപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി രാമപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവവും വിഷു ആഘോഷവും ഭാഗവതസപ്താഹയജ്ഞവും ഏപ്രിൽ 14 മുതൽ 21 വരെ നടക്കും. 14-ന് വൈകിട്ട് ആറിനും 6.15-നും ഇടയ്ക്ക് തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൻ കാളദാസൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് കർമം നിർവഹിക്കും. അന്ന് രാവിലെ അഞ്ചിന് വിഷുക്കണിദർശനം ഉണ്ടായിരിക്കും. ഏഴിന് മേൽശാന്തി ബിജു എസ്. നമ്പൂതിരി സപ്താഹയജ്ഞ വേദിയിൽ ദീപ പ്രതിഷ്ഠ നടത്തും. എട്ടിന് ഭാഗവത പാരായണം ആരംഭിക്കും. 12.30-ന് കൊടിയേറ്റ് സദ്യ, വൈകിട്ട് 6.45-ന് സാംസ്‌കാരികസമ്മേളനം, 7.45-ന് തിരുവാതിര, എട്ടിന് സ്വരലയമഞ്ജരി എന്നിവ ഉണ്ടായിരിക്കും. അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സുരേഷ് നിത്യ അധ്യക്ഷത വഹിക്കും.

ഉത്സവദിവസങ്ങളിൽ രാവിലെ ഏഴിന് ഭാഗവതപാരായണം,8.30-ന് കലശപൂജ, 10-ന് കലശാഭിഷേകം, സോപാനസംഗീതം, 12-നും വൈകിട്ട് അഞ്ചിനും ഭാഗവത പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട്, 15-ന് രാത്രി 7.30-ന് മ്യൂസിക്കൽ ഫ്യൂഷൻ, 16-ന് പകൽ 11-ന് ഉണ്ണിയൂട്ട്, 12.50-ന് കലാകാരൻ ഹരി ഉതിമൂടിനെ ആദരിക്കൽ, 17-ന് രാവിലെ 10.30-ന് മൃത്യഞ്ജയഹോമം, 4.45-ന് വിദ്യാഗോപാലാർച്ചന, രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് സംഗീതസദസ്സ്, 18-ന് രാവിലെ 10.30-ന് രുക്മിണീ സ്വയംവരഘോഷയാത്ര, രാത്രി 7.30-ന് കൈകൊട്ടിക്കളി, എട്ടിന് നൃത്തനൃത്യങ്ങൾ, 19-ന് രാത്രി 7.05-ന് സോപാനസംഗീതം, 7.30-ന് തിരുവാതിര, 20-ന് രാവിലെ 11-ന് അവഭൃഥസ്‌നാന ഘോഷയാത്ര, രാത്രി 7.05-ന് കരോക്കെ ഗാനമേള, 8.45-ന് പള്ളിവേട്ട, 9.30-ന് എഴുന്നള്ളത്ത്, സമാപനദിവസമായ 21-ന് രാവിലെ എട്ടിന് നാരായണീയം, വൈകിട്ട് 4.30-ന് ആറാട്ടുബലി, രാത്രി 7.30-ന് അന്നദാനം, 10.30-ന് ആറാട്ട്, എഴുന്നള്ളത്ത്, വെടിക്കെട്ട് എന്നിവ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...