സമരക്കാരെ നേരിടാന്‍ 2000 ഫൈബര്‍ ലാത്തികള്‍ വാങ്ങാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമരക്കാരെ നേരിടാന്‍ 2000 ഫൈബര്‍ ലാത്തി വാങ്ങാന്‍ കേരള പോലീസ്. 30 ലക്ഷം രൂപ ചെലവിട്ടാണിത് പുതിയ ലാത്തികള്‍ വാങ്ങുന്നത്. 16 ലക്ഷം രൂപ ചെലവിട്ട് സേനയ്ക്കായി പുതിയ 64 ബാരിക്കേഡുകളും വാങ്ങാനും തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടക്കുന്ന സമരങ്ങളില്‍ പ്രതിഷേധക്കാരെ നേരിടാന്‍ വേണ്ടിയാണ് പുതിയ സന്നാഹങ്ങള്‍ ഒരുക്കുന്നത്.

സമരക്കാരെ നേരിടുന്ന ലാത്തികള്‍ ഒടിയുന്നെന്ന് ഉദ്യോഗസ്ഥരുടെ ഇടയില്‍ സ്ഥിരം പരാതിയുണ്ടായിരുന്നു. അതിനാല്‍ ഒടിയാത്ത ലാത്തി വേണമെന്നും 3 വര്‍ഷം വാറന്റി നല്‍കണമെന്നും അധികൃതര്‍ ലാത്തി നിര്‍മ്മാതാക്കളോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് മാസത്തിനകം ഫൈബര്‍ ലാത്തി സേനയ്ക്കു ലഭ്യമാക്കും. പുതിയ ലാത്തികള്‍ക്കാള്‍ പോലീസ് ടെന്‍ഡര്‍ ക്ഷണിച്ചു. എആര്‍ ക്യാമ്പുകളിലും സ്റ്റേഷനുകളിലും ലാത്തികള്‍ വീതിച്ചു നല്‍കും. മുള കൊണ്ടുള്ള ലാത്തികളാണു സേനയില്‍ കൂടുതല്‍. ഇടയ്ക്കു പ്ലാസ്റ്റിക് ലാത്തി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല.

മൂന്ന് വര്‍ഷം മുന്‍പു വാങ്ങിയ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ഒടിഞ്ഞതു വിവാദത്തിനിടയാക്കിയിരുന്നു. 2017ല്‍ ഉത്തരേന്ത്യന്‍ കമ്പനികളില്‍ നിന്നാണ് പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ കേരള പോലീസ് സേനയിലേക്കു വാങ്ങിയിരുന്നു. എന്നാല്‍ സമരക്കാരെ നേരിടുമ്പോള്‍ ഇവ ഒടിഞ്ഞ് ശരീരത്തില്‍ കുത്തിക്കയറിയിരുന്നു. ഇതോടെ ഉപയോഗശൂന്യമായ ഈ ലാത്തികള്‍ പോലീസ് ക്യാമ്പുകളിലേക്കു മാറ്റിയിരുന്നു പോലീസിന്റെ ലക്ഷക്കണക്കിനു രൂപ വെള്ളത്തിലുമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....