പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട്ടെ ഇരട്ട വോട്ട് ആരോപണത്തിൽ ഫീൽഡ് തല പരിശോധന ഇന്ന് . ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ വോട്ടുമാറ്റം സംബന്ധിച്ച അപേക്ഷകളും പരിശോധിക്കും. മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടിയുണ്ടാകും. ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട് പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ബിജെപിയെയും യുഡിഎഫിനെയും ലക്ഷ്യംവെച്ച് സിപിഐഎം ഉന്നയിച്ച ആരോപണമാണ് കത്തിപ്പടരുന്നത്. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. എല്ലാ കോണുകളില്‍ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ബന്ധിതമായത്. അന്വേഷണത്തിന്റെ ഭാഗമായി BLO മാരില്‍ നിന്ന് വിശദീകരണം തേടി. ഇരട്ട വോട്ട്, വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കരുതല്‍ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...