ഫിഫ അവാര്‍ഡ് : മികച്ച ഫുട്‍ബോള്‍ താരം ലയണല്‍ മെസ്സി, പുരസ്കാരങ്ങള്‍ തൂത്തുവാരി അര്‍ജന്‍റിന

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022 ലെ മികച്ച ഫുട്‍ബോള്‍ താരമായി ലയണല്‍ മെസ്സിയെ തിരഞ്ഞെടുത്തു. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്‌കാരങ്ങളും അര്‍ജന്‍റിന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലയണല്‍ മെസ്സി ഒരിക്കല്‍ക്കൂടി ലോകതാരമായി. 2019ന് ശേഷം മെസ്സിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്. ഖത്തറില്‍ 3-3ന് സമനില വഴങ്ങിയതിനെ തുടര്‍ന്ന് പെനാല്‍റ്റിയില്‍ അര്‍ജന്റീന ജേതാക്കളാകുന്നതിന് മുമ്പ് ഫ്രാന്‍സിനെതിരായ ഫൈനലില്‍ 35 കാരന്‍ രണ്ട് ഗോളുകള്‍ നേടി. ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അര്‍ജന്റീന കോച്ച്‌ ലയണല്‍ സ്‌കലോനിയും മികച്ച പുരുഷ ഗോള്‍കീപ്പറായി എമിലിയാനോ മാര്‍ട്ടിനെസും (അര്‍ജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെ പിന്നിലാക്കിയാണ് സ്‌കലോണിയുടെ നേട്ടം. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം നേടിയതും അര്‍ജന്റൈന്‍ സംഘം തന്നെയാണ്.

ഇത് അതിശയകരമാണ്. ഇത് ഒരു മഹത്തായ വര്‍ഷമായിരുന്നു. ഇന്ന് രാത്രി ഇവിടെ വന്ന് ഈ അവാര്‍ഡ് നേടിയത് എനിക്ക് ഒരു ബഹുമതിയാണ് മെസ്സി പറഞ്ഞു. ഫുട്‌ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു. പോയവര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ ഇയറും ഫിഫ പ്രഖ്യാപിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുടുംബവഴക്കിനിടെ ദാരുണ സംഭവം ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

0
കോഴിക്കോട്:വഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. പൊയില്‍ക്കാവ് പാറക്കല്‍താഴം സ്വദേശി...

ഇനി മദ്യവ്യാപാരം ശീതളപാനീയം പോലെ ; പുതിയ മദ്യനയത്തിൽ സർക്കാരിനെതിരെ കടുത്ത ആക്ഷേപവുമായി മുന്‍...

0
തിരുവനന്തപുരം: മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുന്‍ മന്ത്രി...

ഓപ്പറേഷൻ തൂഫാൻ – വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുക്കും : രാജു അപ്സര

0
പന്തളം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ...

​’ബക്കാർഡിയുടെ ഗന്ധമുള്ള മുഖ്യമന്ത്രി’ ;മദ്യനികുതി കുറച്ചതിൽ വിമർശനവുമായി എ.എ റഹീം

0
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെ വിമർശിച്ച്...