കോന്നി : അഞ്ചാം ക്ലാസ്സുകാരി തന്റെ പത്താം പിറന്നാൾ സ്നേഹാലയത്തിലെ കിടപ്പ് രോഗികളോടൊപ്പം പിറന്നാൾ ദിനം ആഘോഷിച്ചു. വി കോട്ടയം രാധാ ഭവനിൽ ജി ബിജുവിന്റെയും രാജി ആർ നായരുടെയും മകൾ തനിമ. പിറന്നാൾ ദിനത്തിൽ സ്നേഹാലയത്തിലെ കിടപ്പുരോഗികൾക്ക് മൂന്നുനേരം ഭക്ഷണം നൽകി. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം കോന്നി സ്നേഹാലയത്തിൽ എത്തി കിടപ്പ് രോഗികളോടൊപ്പം കേക്ക് മുറിച്ചാണ് പിറന്നാൾ ദിനം ആഘോഷിച്ചത്. രോഗികളോടൊപ്പം ഉച്ച ഭക്ഷണവും കഴിച്ചു. കിടപ്പു രോഗികളോടുള്ള സ്വാന്തന പരിചരണത്തിന് ഉള്ള താല്പര്യം പലപ്രാവശ്യം തനിമ തുറന്ന് കാണിച്ചിട്ടുണ്ട്. 2020 ൽ കോഴിമുട്ട വിറ്റുകിട്ടിയ തുകയും കുടുക്കയിൽ നിക്ഷേപിച്ച തുകയും കിടപ്പുരോഗികളുടെ പരിചരണത്തിനായി നൽകി മാതൃകയുണ്ടായിട്ടുണ്ട്.
സ്നേഹാലയത്തിലെ കിടപ്പ് രോഗികളോടൊപ്പം പിറന്നാൾ ദിനം ആഘോഷിച്ച് അഞ്ചാം ക്ലാസ്സുകാരി
- Advertisment -
Recent News
- Advertisment -
Advertisment