കാത്തലിക് സിറിയന്‍ ബാങ്കില്‍ പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സിഎസ്ബി ബാങ്കില്‍ വീണ്ടും സമരം. തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച്‌ . ഈ മാസം 28, മാര്‍ച്ച്‌ 14 എന്നീ ദിവസങ്ങളില്‍ സൂചനയായിപണിമുടക്കും. പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സിഎസ്ബി ബാങ്ക് സമരസഹായസമിതി ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബാങ്കിന്റെ ജനകീയ സ്വഭാവം പുനഃസ്ഥാപിക്കുക, വിദേശ ബാങ്കായതോടെ കൈകൊള്ളുന്ന പ്രതികാര നടപടികള്‍ പിന്‍വലിക്കുക, വ്യവസായതല വേതന പരിഷ്കരണം നടപ്പാക്കുക, താല്‍ക്കാലിക-കരാര്‍ ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്ബി ബാങ്കിലെ സംഘടനകളുടെ ഐക്യവേദി വീണ്ടും പണിമുടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴ് സമരമാണ് സിഎസ്ബിയില്‍ നടന്നത്. സൂചനാ പണിമുടക്കിന് മുന്നോടിയായി വൈകീട്ട് 5.30ന് തൃശൂരില്‍ ഐക്യദാര്‍ഢ്യസദസും ഞായറാഴ്ച വൈകീട്ട് ഏഴിന് രാജ്യവ്യാപകമായി വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിക്കുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...